Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്രയാർ സബ്...

തൃപ്രയാർ സബ് രജിസ്ട്രാർ ഓഫിസ്​​ കെട്ടിട നിർമാണോദ്​ഘാടനം ചൊവ്വാഴ്ച

text_fields
bookmark_border
തൃപ്രയാർ: സബ്​ രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിട നിർമാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. നിർമാണോദ്ഘാടനത്തിൻെറ പ്രാദേശിക ചടങ്ങ് ഗീതാഗോപി എം.എൽ.എ നിർവഹിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നൂറിലധികം വർഷത്തെ പഴക്കമുള്ള ഓഫിസിന് പുതിയ കെട്ടിടം വരുന്നത്. കാലപ്പഴക്കത്താൽ കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതോടെ സൗകര്യമില്ലായ്​മയിൽ ജീവനക്കാരും നാട്ടുകാരും വലഞ്ഞു. പുതിയ കെട്ടിടത്തിന് 1.18 കോടി രൂപയാണ് ചെലവഴിക്കുക. കെട്ടിടത്തിന് രണ്ട് നിലകളുണ്ടായിരിക്കും. ആദ്യത്തെ നിലയിൽ ഓഫിസും മുകളിൽ റെക്കോഡ് മുറിയും കോൺഫറൻസ് ഹാളും സജ്ജീകരിക്കും. ടി.എൻ. പ്രതാപൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് എന്നിവർ മുഖ്യാതിഥികളാവും. കിഫ്ബിയിൽ ഉൾപ്പെടുത്തി നാട്ടിക നിയോജകമണ്ഡലത്തിൽ നടക്കുന്ന ആദ്യ നിർമാണ പ്രവൃത്തിയാണ് തൃപ്രയാർ സബ്​ രജിസ്ട്രാർ കെട്ടിടമെന്ന് ഗീതാഗോപി എം.എൽ.എ പറഞ്ഞു. കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രൊജക്ട് എൻജിനീയർ ടി.ടി നാരായണൻ, ജില്ല രജിസ്ട്രാർ സി.പി. വിൻസൻറ്, തൃപ്രയാർ സബ്​ രജിസ്ട്രാർ കെ.പി. സുഹർഷ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story