Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിലന് ഡോക്ടറേറ്റ്...

കോവിലന് ഡോക്ടറേറ്റ് നൽകാൻ സർവകലാശാല നിയമം ഭേദഗതി ചെയ്യും -മന്ത്രി കെ.ടി. ജലീല്‍

text_fields
bookmark_border
ഗുരുവായൂര്‍: കോവിലന് ഡോക്ടറേറ്റ് സമ്മാനിക്കാനായി സർവകലാശാല നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍. നിലവിലെ നിയമമനുസരിച്ച് മരണാനന്തര ബഹുമതിയായി ഡോക്ടറേറ്റ് നല്‍കാന്‍ കഴിയില്ല. കോവില​ൻെറ മരണത്തിന് മുമ്പേ പ്രഖ്യാപിച്ച ഡോക്ടറേറ്റ് 10 വര്‍ഷമായിട്ടും നല്‍കിയില്ലെന്ന 'മാധ്യമം' വാർത്ത കെ.വി. അബ്​ദുൽ ഖാദര്‍ എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരി​ൻെറ ഇടപെടല്‍ ഉറപ്പാക്കാന്‍ ശ്രദ്ധചെലുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. 2010 ഫെബ്രുവരിയിലാണ് കാലിക്കറ്റ്​ സർവകലാശാല കോവിലന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടി, ക്യാപ്റ്റന്‍ ലക്ഷ്മി, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് എന്നിവര്‍ക്കും ഇതോടൊപ്പം ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബഹുമതി സമ്മാനിക്കല്‍ നീണ്ടുപോയതിനിടെ 2010 ജൂണ്‍ രണ്ടിന് കോവിലന്‍ മരിച്ചു. മറ്റുള്ളവര്‍ക്ക് ആ വര്‍ഷം ഡിസംബറില്‍ ഡോക്ടറേറ്റ് നൽകി. മമ്മൂട്ടി നേരിട്ടെത്തിയും മറ്റുള്ളവർ പ്രതിനിധികൾ മുഖേനയും ഏറ്റുവാങ്ങി. എന്നാല്‍ കോവിലന് പ്രഖ്യാപിച്ചിരുന്ന ഡോക്ടറേറ്റിന് എന്ത് സംഭവിച്ചുവെന്ന ചോദ്യം അവശേഷിച്ചിരുന്നു. സർവകലാശാലയുടെ നന്ദികേടിനെതിരെ ജൂലൈ ഒമ്പതിന് കോവില​ൻെറ ജന്മദിനത്തിൽ എഴുത്തുകാരനും ഡോക്യുമൻെററി സംവിധായകനുമായ എം.എ. റഹ്മാൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് സംഭവം വീണ്ടും വിവാദമായത്. സർക്കാർ പ്രഖ്യാപിച്ച കോവിലൻ സ്മാരകവും പ്രഖ്യാപനത്തിൽ ഒതുങ്ങിയിരുന്നു. ബഹുമതി വൈകിയത് മമ്മൂട്ടിയുടെ തീയതി കാത്തിരുന്നതിനാലെന്ന് കോവില​ൻെറ സുഹൃത്തുക്കൾ ഗുരുവായൂര്‍: കാലിക്കറ്റ്​ സർവകലാശാല അധികൃതര്‍ മമ്മൂട്ടിയുടെ തീയതിക്കായി കാത്തിരുന്നതിനാലാണ്​ ഡോക്​ടറേറ്റ്​ സമ്മാനിക്കൽ വൈകിയതെന്ന്​ കോവില​ൻെറ സുഹൃത്തുക്കള്‍. കോവിലനോടൊപ്പം ഡോക്ടറേറ്റ് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ തീയതിക്കായി അധികൃതര്‍ കാത്തിരുന്നതോടെ മറ്റുള്ളവര്‍ക്ക് ബഹുമതി സമ്മാനിക്കലും വൈകി. 2010 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ബഹുമതി ആ വര്‍ഷം ഡിസംബറിലാണ് സമ്മാനിച്ചത്. അതിനിടെ കോവിലന്‍ അന്തരിച്ചു. ഇക്കാര്യം മമ്മൂട്ടി അറിഞ്ഞിരിക്കാന്‍ ഇടയില്ല. അവസാന നാളുകളിൽ ഡോക്ടറേറ്റിനെ കുറിച്ച് കോവിലന്‍ ഇടക്കിടെ അന്വേഷിക്കാറുണ്ടായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ബഹുമതി സ്വീകരിച്ച ശേഷം നടത്തേണ്ട മറുപടി പ്രസംഗം വരെ തയാറാക്കിയിരുന്നു. പ്രഖ്യാപിച്ച്​ നാല് മാസം കഴിഞ്ഞാണ് കോവിലന്‍ മരിച്ചത്. എന്നാൽ മനപ്പൂർവം വൈകിക്കൽ ഉണ്ടായിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചും ചാൻസലറുടെ സൗകര്യം പരിഗണിച്ചുമാണ് തീയതി നിശ്ചയിച്ചതെന്നുമാണ് സർവകലാശാല അധികൃതർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story