Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ന്​ പേപ്പർ ബാഗ്​...

ഇന്ന്​ പേപ്പർ ബാഗ്​ ദിനം; കോവിഡിലും 'പാപ്പിറസ്'​ ലോക്കായില്ല

text_fields
bookmark_border
തൃശൂർ: വീട്ടിലിരിപ്പി​ൻെറ വിരസത മാറ്റാൻ രണ്ട്​ വീട്ടമ്മമാർ നടത്തിയ പ്രയത്​നമാണ്​ 'പാപ്പിറസ്​' എന്ന പേപ്പർ ബാഗ്​ നിർമാണ യൂനിറ്റിലെത്തിയത്​. കോവിഡി​ൻെറ കാറ്റുവീഴ്​ചക്കിടയിലും തളർന്നുവീണി​ട്ടില്ല, പാപ്പിറസും അതി​ൻെറ ഊർജദാതാക്കളായ തൃശൂർ അയ്യന്തോൾ ന്യൂ ഗാർഡൻസിലെ ബീന ശിവദാസും കുമുദ നിർമലും. തിരക്ക്​ കുറഞ്ഞെങ്കിലും പാപ്പിറസിൽ മുടങ്ങാതെ പേപ്പർ ബാഗ്​ ഓർഡറുകളെത്തുന്നുണ്ട്​. 2019 ഡിസംബറിലായിരുന്നു സംരംഭത്തി​ൻെറ തുടക്കം. പല വീട്ടമ്മമാരും ചപ്പാത്തി നിർമാണം പോലുള്ള ബിസിനസുകൾ നടത്തുന്നത്​ കണ്ടാണ്​ ഇരുവരും വെറുതെയിരുന്നാൽ ശരിയാവില്ല എന്ന്​ തീരുമാനിച്ചത്​. തുടർന്ന്​​ ആലത്തൂരിൽ പേപ്പർ ബാഗ് നിർമാണ​ പരിശീലനത്തിന്​​ പോയി. ഇവിടത്തെ അബൂസാഹിർ എന്ന പരിശീലക​ൻെറ പ്രചോദനമാണ്​ ഉടൻ യൂനിറ്റ്​ തുടങ്ങാനിടയാക്കിയത്​. പഠിച്ചിറങ്ങിയ ഉടനെയാണ്​ പ്ലാസ്​റ്റിക്​ ബാഗുകൾക്ക്​ നിരോധനം വന്നത്​. ഒരു ലക്ഷ​ത്തോളം രൂപ മുടക്കി പേപ്പർ ബാഗ്​ നിർമാണത്തിനുള്ള യന്ത്രം വാങ്ങി. അതിൽ ക്രാഫ്​റ്റ്​ പേപ്പർ ഉപയോഗിച്ചാണ്​ നിർമാണം. കുമുദത്തി​ൻെറ വീട്ടകം തന്നെയാണ്​ പണിശാല. വീട്ടിലെ തിരക്കൊഴിഞ്ഞ്​ മൂന്നു സഹായികളും അവിടെയെത്തും. ഓർഡർ അനുസരിച്ച്​ സമയം നോക്കാതെ ജോലി പൂർത്തിയാക്കും. അഞ്ച്​ രൂപ മുതൽ 12 രൂപ വരെയാണ്​ പേപ്പർ ബാഗുകളുടെ വില. ''പ്ലാസ്​റ്റിക്കിനെതിരായ യുദ്ധം കൂടിയാണിത്​ എന്നതിൽ സന്തോഷമാണ്​. പരിസ്​ഥിതി സൗഹൃദമാണ്​ ഈ പ്രവൃത്തിയുടെ കാതൽ. മലിനീകരണമില്ല. അധികം മുതൽമുടക്കില്ലാതെ ചെയ്യാവുന്നതിനാൽ വീട്ടമ്മമാർക്ക്​ ഏറെ അനുയോജ്യമാണ്​ ഈ ബിസിനസ്​'' -ഇരുവരും പറയുന്നു. ചന്ദ്രമതി ഹോസ്​പിറ്റൽ എം.ഡി. ശിവദാസാണ്​ ബീനയുടെ ഭർത്താവ്​. ആരതി, പാർവതി എന്നിവർ മക്കളാണ്​. ബിസിനസുകാരനായ നിർമൽ ഭാസ്​കർ ആണ്​ കുമുദയുടെ ഭർത്താവ്​. ലാൽ കൃഷ്​ണ, ധ്യാൻ കൃഷ്​ണ എന്നിവർ മക്കളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story