Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓൺലൈൻ മഴോത്സവത്തിന്...

ഓൺലൈൻ മഴോത്സവത്തിന് തുടക്കം

text_fields
bookmark_border
ചെറുതുരുത്തി: മഴോത്സവം 2020 ഇത്തവണ ഓൺലൈനിൽ തുടക്കമായി. ഭാരതപ്പുഴയുടെ തീരത്ത് വയലി നാട്ടറിവ് പഠനകേന്ദ്രവും വിമ നവമാധ്യമ കൂട്ടായ്മയും ആണ് മഴോത്സവം നടത്തുന്നത്. ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവഹിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മഴോത്സവം ചെറുതുരുത്തിയിലാണ് സംഘടിപ്പിക്കാറുള്ളത്. ഇത്തവണ ജൂലൈ 10 മുതൽ 19 വരെയാണ് മഴോത്സവം നടക്കുക. വയലി ഫേസ്​ബുക്ക്​​ പേജിലൂടെയും യൂട്യൂബിലൂടെ പരിപാടികൾ ലൈവ് ആയി ചിത്രീകരിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. കൂടാതെ നിരവധി പ്രമുഖ കലാകാരന്മാരാണ് ഈ ദിവസങ്ങളിൽ കലാപ്രകടനങ്ങളുമായി ഓൺലൈനിൽ എത്തുന്നത്. കഥാരചന, ചിത്രരചന, ഫോട്ടോഗ്രഫി മത്സരങ്ങൾ, നാടൻ പാട്ടുകൾ, വിവിധ മഴ വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾ, പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകരുടെ മഴ അനുഭവങ്ങൾ, മഴക്കാലത്തെ ഭക്ഷണവിഭവങ്ങൾ, മഴക്കാല കുട്ടികളുടെ വിനോദങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഓൺലൈൻ ഉത്സവത്തിലും വയലി ഒരുക്കിയിരിക്കുന്നത്.
Show Full Article
TAGS:
Next Story