Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശതാഭിഷിക്തനായ...

ശതാഭിഷിക്തനായ ചൊവ്വല്ലൂരിന് ആശംസാപ്രവാഹം

text_fields
bookmark_border
ഗുരുവായൂര്‍: കവിയും ഗാനരചയിതാവും മാധ്യമ പ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം നൽകണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ചൊവ്വല്ലൂരി​ൻെറ 84ാം പിറന്നാള്‍ ദിനത്തിൽ വസതിയിലെത്തി ആശംസ നേർന്ന ശേഷമാണ് പ്രതാപൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, അർബൻ ബാങ്ക് ചെയർമാൻ വി. വേണുഗോപാല്‍, വൈസ് ചെയർമാൻ ആര്‍.എ. അബൂബക്കര്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം എ.വി. പ്രശാന്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഒ.കെ.ആര്‍. മണികണ്ഠന്‍, ബാലൻ വാറനാട്ട് എന്നിവരും വസതിയിലെത്തി ആശംസ നേർന്നു. മന്ത്രി എ.കെ. ബാലന്‍, കലാമണ്ഡലം ഗോപി, കല്ലൂര്‍ രാമന്‍ക്കുട്ടി മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, നടന്‍ നെടുമുടി വേണു എന്നിവർ ഫോണിലൂടെ ആശംസകൾ അറിയിച്ചു. പിറന്നാളി​ൻെറ ഭാഗമായി ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ ഒമ്പത് തട്ടുകളുള്ള ദീപസ്തംഭം സമര്‍പ്പിച്ചു. പടംGVR Chowallur Krishnankutti: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ ഉപഹാരം നൽകുന്നു
Show Full Article
TAGS:
Next Story