Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം തള്ളാനെത്തിയവരുടെ വണ്ടി തകരാറിലായി; നാട്ടുകാരെത്തും മുമ്പേ വന്നവർ രക്ഷപ്പെട്ടു

text_fields
bookmark_border
തൃശൂർ: കോലോത്തുംപാടത്ത് വീണ്ടും കക്കൂസ് മാലിന്യം തട്ടാൻ ശ്രമം. പെട്ടി ഓട്ടോയിൽ മാലിന്യം തട്ടാൻവന്ന് വാഹനം കേടായപ്പോൾ ഡ്രൈവർ കടന്നുകളഞ്ഞു. സെപ്റ്റിക് മാലിന്യം വലിയ പ്ലാസ്​റ്റിക് കവറിലാക്കി തട്ടാൻ വന്ന ആപ്പേ പെട്ടി ഓട്ടോ ചതുപ്പിൽ താഴ്ന്നതോടെയാണ് സംഘം രക്ഷപ്പെട്ടത്. ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ സ്ഥലത്തെത്തി കോർപറേഷൻ സെക്രട്ടറിയെ വിവരമറിയിച്ചതനുസരിച്ച് സെക്രട്ടറി പി. രാധാകൃഷ്ണ​ൻെറ നിർദേശപ്രകാരം ആരോഗ്യവിഭാഗം നടപടികൾ സ്വീകരിച്ചു. വിയ്യൂർ പൊലീസ് കേസെടുത്തു. വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സെപ്റ്റിക് മാലിന്യം തട്ടിയവരെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്നും വിയ്യൂർ എസ്.ഐ ഡി. ശ്രീജിത് പറഞ്ഞു. പാട്ടുരായ്ക്കലിലെ കോലോത്തുംപാടം ഉൾപ്പെടുന്ന പ്രദേശത്ത് സെപ്റ്റിക് മാലിന്യം തട്ടുന്നത് പിടികൂടാൻ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കോർപറേഷ​ൻെറ രാത്രികാല സ്‌ക്വാഡ് നിർജീവമാണെന്നും ജോൺ ഡാനിയൽ പറഞ്ഞു. പടം: അടിക്കുറിപ്പ്-കോലോത്തുംപാടത്ത് കക്കൂസ് മാലിന്യവുമായെത്തിയ ഗുഡ്സ് ഓട്ടോ ചതുപ്പിൽ പുതഞ്ഞതിനെ തുടർന്ന് ഉപേക്ഷിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story