കുറ്റിപ്പുറം: ഒരുതരി സ്വർണം ധരിക്കാതെ, വിശുദ്ധ ഖുർആൻ മഹ്റായി നൽകിയും മഹ്റായി സ്വീകരിച്ചും മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എയുടെയും എം.പി. ഫാത്തിമക്കുട്ടി ടീച്ചറുടെയും മക്കൾ വിവാഹിതരായി. മകൻ അഡ്വ. മുഹമ്മദ് ഫാറൂഖും മരത്തംകോട് ഏർഷ്യം വീട്ടിൽ ഷമീറിന്‍റെ മകൾ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥി ശുഐബയും, മകൾ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥിനി സുമയ്യ ബീഗവും രണ്ടത്താണി ആറ്റുപുറം കല്ലൻ സൈതലവിയുടെ മകൻ ഡോ. മുഹമ്മദ് ഷരീഫും തമ്മിലാണ് വിവാഹിതരായത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു. തവനൂർ പ്രതീക്ഷ ഭവനിലെ അന്തേവാസികളും ചടങ്ങിൽ സംബന്ധിച്ചു. MP KTPM മുൻ മന്ത്രി കെ.ടി. ജലീലിന്‍റെ മക്കളുടെ വിവാഹ ചടങ്ങിൽ തവനൂർ പ്രതീക്ഷ ഭവനിലെ അന്തേവാസികൾ സംബന്ധിച്ചപ്പോൾ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:21 AM GMT Updated On
date_range 2022-05-29T05:51:20+05:30മഹ്റായി ഖുർആൻ; കെ.ടി. ജലീലിന്‍റെ മക്കൾ വിവാഹിതരായി
text_fieldsNext Story