Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപോലീസിനെ...

പോലീസിനെ നോക്കുകുത്തിയാക്കി കെ.എസ്​.ആർ.ടി.സി ബസ് സ്റ്റാന്‍റിൽ മദ്യപന്‍റെ അഴിഞ്ഞാട്ടം

text_fields
bookmark_border
night liquor party
cancel

തിരുവല്ല : പോലീസിനെ നോക്കുകുത്തിയാക്കി തിരുവല്ല കെ.എസ്​. ആർ.ടി.സി ബസ് സ്റ്റാന്‍റിൽ മദ്യപിച്ച് ലക്കുകെട്ട മധ്യവയ്സ്കൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറി.

സംഭവമറിഞ്ഞെത്തിയ പോലീസുകാർ കാഴ്ചക്കാരായി. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന മധ്യവയസ്ക്കൻ ബസ് കാത്തു നിന്നിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അപമാനത്തിനിരയായ സ്ത്രീകൾ ബസ് ടെർമിനലിലെ പോലീസ് എയ്ഡ്‌ പോസ്റ്റിൽ പരാതി പറയാനെത്തിയെങ്കിലും അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് യാത്രക്കാരിലാരോ തിരുവല്ല പോലീസിൽ വിവരമറിയിച്ചു.

പോലീസ് പെട്രോളിംഗ് സംഘം സ്ഥലത്തെത്തിയ ശേഷവും സ്ത്രീ യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് നേരേ മധ്യവയസ്കൻ അസഭ്യവർഷം നടത്തി. തുടർന്ന് പോലീസ് ഇയാളെ ബസിൽ കയറ്റി വിടുകയായിരുന്നു

Show Full Article
TAGS:KSRTC police 
News Summary - A drunken man broke into the KSRTC bus stand
Next Story