Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right63 തദ്ദേശ...

63 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെയും 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലയിലെ 66 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് ജൂലൈ 28ന് ഡി.പി.സി അംഗീകാരം ലഭിച്ചിരുന്നു. ഇനി പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതി അംഗീകാരം നേടാനുള്ളത് മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 16 ഗ്രാമ പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തി​ൻെറയും അടൂര്‍ നഗരസഭയുടെയും ഭേദഗതിക്കാണ് ബുധനാഴ്ച അംഗീകാരം നൽകിയത്​. പദ്ധതി പരിഷ്‌കരണത്തിന് അനുമതി വാങ്ങാത്ത പന്തളം നഗരസഭയും പുറമറ്റം പഞ്ചായത്തും വിശദീകരണം നല്‍കിയതിനാൽ ഈ മാസം 10 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശിച്ചു. അനുമതി വാങ്ങിയെങ്കിലും അന്തിമ പ്രോജക്ട് ജില്ല ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാത്ത കടമ്പനാട് പഞ്ചായത്ത് ഈ മാസം 10 നകം നടപടി പൂര്‍ത്തീകരിക്കണം. ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ അന്നപൂര്‍ണദേവിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറൻസിലൂടെ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, എ.ഡി.എം അലക്സ് പി.തോമസ്, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി.മാത്യു, ഡെപ്യൂട്ടി പ്ലാനിങ്​ ഓഫിസര്‍ ഉല്ലാസ് ഗോപാല്‍, ഡി.പി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story