Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയില്‍ 49പേര്‍ക്ക്...

ജില്ലയില്‍ 49പേര്‍ക്ക് കോവിഡ്; 37പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെ

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്​ച 49പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 37പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. അടൂർ ജനറൽ ആശുപത്രിയിൽ ഡോക്​ടർ അടക്കം ആരോഗ്യപ്രവർത്തകർക്ക്​ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 930 ആയി. 303പേര്‍ സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവരാണ്​. ബുധനാഴ്​ച 23പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 433 ആണ്​. 496പേര്‍ രോഗികളായിട്ടുണ്ട്. 481 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. 5914പേര്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്​ച 519 സാമ്പിളുകള്‍ പരിശോധനക്കയച്ചു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍: കടമ്മനിട്ടയില്‍ മുമ്പ്​ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കടമ്മനിട്ട സ്വദേശി(64), കുമ്പഴ ക്ലസ്​റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള നാരങ്ങാനം സ്വദേശിനി(36), നാരങ്ങാനം സ്വദേശിനി(18), നാരങ്ങാനം സ്വദേശിനി(57), നാരങ്ങാനം സ്വദേശി(60), അയിരൂരില്‍ മുമ്പ്​ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള അയിരൂര്‍ സ്വദേശി(34), കാഞ്ഞീറ്റുകര സ്വദേശിനി(ഏഴ്​), കാഞ്ഞീറ്റുകര, അയിരൂര്‍ സ്വദേശിനി(28), കുമ്മണ്ണൂരില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള മത്സ്യ വ്യാപാരിയായ കുമ്മണ്ണൂര്‍ സ്വദേശി(55), കുമ്പഴ ക്ലസ്​റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ മകൾ (12 ദിവസം പ്രായം), വായ്പ്പൂരില്‍ രോഗബാധിതയായ വ്യക്തിയുടെ സഹോദരി (21), കുന്നന്താനത്ത് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങളായ 50കാരി, 24കാരൻ, 20കാരി, അടൂരില്‍ രോവഗബാധിതയായ ആരോഗ്യപ്രര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ചായലോട് സ്വദേശി ഗര്‍ഭിണി(26), ചായലോട് സ്വദേശിനി(51), പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള തുവയൂര്‍ സൗത്ത് സ്വദേശി(27), വടശ്ശേരിക്കര സ്വദേശി(26), കോന്നിയില്‍ മുമ്പ്​ രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങളായ കോന്നി, എലിയറയ്ക്കല്‍ സ്വദേശിനി(19), തൊഴിലുറപ്പ് പദ്ധതി അംഗമായ എലിയറയ്ക്കല്‍ സ്വദേശിനി (59), കുമ്പഴ ക്ലസ്​റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കുലശേഖരപതി സ്വദേശി രണ്ടു വയസ്സുകാരന്‍, കുലശേഖരപതി സ്വദേശിനി(56), കുലശേഖരപതി സ്വദേശി(20), കുലശേഖരപതി സ്വദേശി(24), ചെറുകോല്‍ സ്വദേശി(54), കടമ്മനിട്ട സ്വദേശിനി(26), അരുവാപ്പുലത്ത് മുമ്പ്​ രോഗബാധിതയായ വ്യക്തിയുടെ കുടുംബാംഗങ്ങളായ 38കാരൻ, 35കാരി, ഒമ്പതു വയസ്സുകാരന്‍, അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്തവർ: നാരങ്ങാനം സ്വദേശി(ആറ്​), നാരങ്ങാനം സ്വദേശി(38), കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക(34), നാരങ്ങാനം സ്വദേശി പോസ്​റ്റ്​ വുമൺ (34), ചാത്തങ്കേരി സ്വദേശിനി (29), അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകൻ ഇരവിപേരൂര്‍ സ്വദേശി (64), പുതുശ്ശേരി സ്വദേശി(15), വിദേശത്തുനിന്ന് വന്നവര്‍: സൗദിയില്‍നി​െന്നത്തിയ ആറന്മുള സ്വദേശി(30), ദു​ൈബയില്‍ നി​െന്നത്തിയ കോയിപ്രം, പൂവത്തൂര്‍ സ്വദേശി(22), ഇലന്തൂര്‍ സ്വദേശി(48), കലഞ്ഞൂര്‍ സ്വദേശി(66), പയ്യനല്ലൂര്‍ സ്വദേശിനിയായ (43), ബഹ്‌റൈനില്‍നിന്ന്​ എത്തിയ കുളനട സ്വദേശി(44), ഒമാനില്‍നി​െന്നത്തിയ ഇലന്തൂര്‍ സ്വദേശി(48), റഷ്യയില്‍ നി​െന്നത്തിയ പത്തനംതിട്ട സ്വദേശി(19), മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍: ഹൈദരാബാദില്‍ നി​െന്നത്തിയ കോഴിമല സ്വദേശി(41), ഡല്‍ഹിയില്‍ നി​െന്നത്തിയ വെണ്ണിക്കുളം സ്വദേശി(49), ബംഗളൂരുവില്‍ നി​െന്നത്തിയ നാരങ്ങാനം സ്വദേശി(26), ബംഗളൂരുവില്‍നി​െന്നത്തിയ ഇടശ്ശേരിമല സ്വദേശി(28).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story