Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമത്തായിയുടെ നീതിക്കായി ...

മത്തായിയുടെ നീതിക്കായി സമരപരമ്പര തീർത്തു; 40ാംനാൾ മണ്ണിലേക്ക്​

text_fields
bookmark_border
ചിറ്റാർ: മത്തായിയുടെ മരണത്തിനുത്തരവാദികളായവരെ കസ്​റ്റഡിയിൽ എടുത്തു ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സമരപരമ്പര തീർത്തു. സി.ബി.ഐ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈകോടതിയിൽ നൽകിയ പരാതി സംസ്ഥാന സർക്കാർ അംഗീകരിച്ചു. തുടർന്ന് സി.ബി.ഐ അന്വേഷണവും ആരംഭിച്ചു. ഡി.സി.സിയുടെ നേതൃത്വത്തിൽ 18 ദിവസം ചിറ്റാർ ഫോറസ്​റ്റ് സ്​റ്റേഷന്​ മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം നടന്നിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രിമാരായ പന്തളം സുധാകരൻ, കെ. മുരളീധരൻ എം.പി, കെ.യു. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, ശബരിനാഥ്, പി.ജെ. ജോസഫ് തുടങ്ങി സംസ്ഥാനത്തെ വിവിധ നേതാക്കന്മാർ സമരപ്പന്തലിൽ എത്തിയിരുന്നു. മത്തായിയുടെ ജന്മദേശമായ കുടപ്പനകുളത്ത് നാട്ടുകാർ ചേർന്ന് സമര സഹായസമതിക്ക്​ രൂപംനൽകി മത്തായിയുടെ അരീക്കകാവിലെ വീടിനു സമീപത്ത് പന്തൽ കെട്ടി സമരം ആരംഭിച്ചിരുന്നു. ഈ സമരത്തിൽ വൈദികരും കർഷകരും ഉൾപ്പെടെ നിരവധിയാളുകളാണ്​ പ​െങ്കടുത്തത്​. മത്തായി മരിച്ചിട്ട് 40 ദിവസം തികയുന്ന ശനിയാഴ്ചയാണ് മൃതദേഹം സംസ്കരിച്ചത്.
Show Full Article
TAGS:
Next Story