Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറിട്ട. സൈനികന് കോവിഡ്:...

റിട്ട. സൈനികന് കോവിഡ്: സമ്പർക്ക പട്ടികയിലുള്ള 200ഓളം പേരെ ക്വാറൻറീനിലാക്കി

text_fields
bookmark_border
ആറാട്ടുപുഴ: കണ്ണൂർ സൈനിക ക്യാമ്പിൽനിന്ന് എത്തിയ കണ്ടല്ലൂർ സ്വദേശിയായ റിട്ട. സൈനികന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള 200ഓളം പേരെ ക്വാറ​ൻറീനിലാക്കി. ഇദ്ദേഹം ആദ്യം ചികിത്സക്കെത്തിയ സ്വകാര്യ ആശുപത്രിയും താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം 11നാണ് കണ്ടല്ലൂരിൽ എത്തിയത്. ബന്ധുവും രണ്ട്​ കൂട്ടുകാർക്കുമൊപ്പം കാറിലാണ് കണ്ണൂരിൽനിന്ന് വന്നത്. കുടുംബാംഗങ്ങളുമായിസമ്പർക്കമുണ്ടായിരുന്നു. 13, 14, 15, 16 തീയതികളിൽ ഇദ്ദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെത്തിയിരുന്നു. ബന്ധുവായ ആൾ ഓട്ടോ ഡ്രൈവറാണ്. ഇയാൾക്കും കൂട്ടുകാർക്കും മറ്റ്​ പലരുമായി സമ്പർക്കമുണ്ട്. രോഗിയെത്തിയ ദിവസങ്ങളിൽ ഒട്ടേറെ പേർ ആശുപത്രിയിൽ ചികിത്സക്കെത്തിയിരുന്നു. അതിനാലാണ് 200ഓളം പേരെ ക്വാറൻറീനിലാക്കേണ്ടി വന്നത്. പുതിയവിള മേഖലയിലെ താമസക്കാർ അതീവ ജാഗ്രതപുലർത്തണമെന്ന് ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതി​ൻെറ ഭാഗമായി പറവൂർ ജങ്ഷൻ, മഞ്ഞാടി മുക്ക്, വേലഞ്ചിറ, അമ്പലമുക്ക്, പേരാത്ത് മുക്ക് ഭാഗത്തെ കടകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.വി. രഞ്ജിത്ത് അറിയിച്ചു. വൈദ്യുതി കണക്​ഷൻ അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കണം മണ്ണഞ്ചേരി: വൈദ്യുതി കണക്​ഷൻ സംബന്ധമായ മുഴുവൻ അപേക്ഷകളും ഓൺലൈനിൽ സ്വീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ വൈദ്യുതി ബോർഡ് തയാറാകണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ്​ സൂപ്പർവൈസേഴ്സ് അസോസിയേഷൻ മുഹമ്മ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ കെ.ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആർ. അണ്ണാദുരൈ, എം. മുജീബ് റഹ്‌മാൻ, പി. സുരേഷ്, ഡി. ആനന്ദദാസ്, പി.ആർ. ദിലീപ് കുമാർ, കെ.ആർ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story