Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ 13 സ്കൂളിൽ...

ജില്ലയിൽ 13 സ്കൂളിൽ കീം പ്രവേശന പരീക്ഷ നടക്കും

text_fields
bookmark_border
പരീക്ഷ ഇന്ന്​ പത്തനംതിട്ട: ജില്ലയിൽ 13 സ്കൂളിൽ എൻജിനീയറിങ്​, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) വ്യാഴാഴ്ച നടക്കും. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ കുട്ടികൾ പത്തനംതിട്ട ഉൾപ്പെടുന്ന സ്​കൂളി​െല കേന്ദ്രങ്ങളിലാണ്​ പരീക്ഷ എഴുതുന്നത്​. പേപ്പർ ഒന്നിന് 3740 പേരും പേപ്പർ രണ്ടിന് 3060 പേരും ജില്ലയിൽ പരീക്ഷ എഴുതും. ഗവ. എച്ച്.എസ് പത്തനംതിട്ട, എസ്.എച്ച് എച്ച്.എസ്.എസ് മൈലപ്ര, മാർത്തോമ എച്ച്.എസ്.എസ് പത്തനംതിട്ട, കാതോലിക്കേറ്റ് എച്ച്.എസ് പത്തനംതിട്ട, സൻെറ്​ ജോർജ് എച്ച്.എസ് കിഴവള്ളൂർ, റിപ്പബ്ലിക്കൻ വി.എച്ച്.എസ് കോന്നി, ഗവ. എച്ച്.എസ് കോന്നി, അമൃത വി.എച്ച്.എസ് കോന്നി, നേതാജി എച്ച്.എസ്.എസ് പ്രമാടം, ഗവ. എച്ച്.എസ്.എസ് ഓമല്ലൂർ, എ.ബി എച്ച്.എസ് ഓമല്ലൂർ, സൻെറ്​ ജോർജ് മൗണ്ട് എച്ച്.എസ് കൈപ്പട്ടൂർ, സൻെറ്​ തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി എന്നീ സ്കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. രാവിലെ 10 മുതൽ 12.30വരെയും ഉച്ചക്ക്​ 2.30 മുതൽ അഞ്ചുവരെയുമാണ് പരീക്ഷ. കോവിഡ്​ ബാധിതനായ ഒരു വിദ്യാർഥിക്ക്​ പരീക്ഷ എഴുതുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. കുട്ടിയെ പരീക്ഷ എഴുതിപ്പിക്കുന്ന കാര്യത്തിൽ പ്രത്യേക കേന്ദ്രം അനുവദിക്കുന്നത്​ സംബന്ധിച്ച്​ തങ്ങൾക്ക്​ ഇതുവരെ അറിയിപ്പ്​ ഒന്നും ബന്ധപ്പെട്ടവരിൽനിന്ന്​ ലഭിച്ചിട്ടില്ലെന്ന്​ പരീക്ഷ നടത്തിപ്പ്​ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. വിദ്യാർഥികൾക്ക് എത്താനായി ജില്ലയിലെ എല്ലാ ഡിപ്പോകളിൽനിന്നും പത്തനംതിട്ടക്ക് കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം സർവിസ് നടത്തും. കണ്ടെയ്ൻമൻെറ്​​ സോണായ പത്തനംതിട്ടയിൽ മൂന്ന് സ്കൂളാണ് പരീക്ഷക്ക്​ തയാറാക്കിയിരിക്കുന്നത്. ഒരു മുറിയിൽ 20 കുട്ടികളാകും ഉണ്ടാകുക.
Show Full Article
TAGS:
Next Story