Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭ -വാർഡ്​...

പന്തളം നഗരസഭ -വാർഡ്​ 11

text_fields
bookmark_border
പന്തളം നഗരസഭ വാർഡുകളിലൂടെ - വാർഡ് 11 കടയ്ക്കാട് തെക്ക് കടയ്ക്കാട് തെക്ക് വനിതകളുടെ മത്സര ആവേശത്തിലാണ്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ അയൽവാസികളും ബന്ധുക്കളും. എതിർ സ്ഥാനാർഥി ഒന്നുറക്കെ വിളിച്ചാൽ ഓടിയെത്തും ഈ അയൽവാസികൾ. യു.ഡി.എഫ് സ്ഥാനാർഥി ഹാജിദ നൗഷാദും എൽ.ഡി.എഫ് സ്ഥാനാർഥി ആസിഫ് ആസാദും റോഡി​ൻെറ ഇരുവശത്തുമായാണ്​ താമസിക്കുന്നത്. കൂടാതെ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ നിലവിലെ അടുത്തടുത്ത വാർഡിലെ കൗൺസിലർമാരാണ്. യു.ഡി.എഫ് വിമതരും രംഗത്തുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി ഹാജിദ നൗഷാദ് കുടുംബശ്രീ പ്രവർത്തകയാണ്. തയ്യൽ തൊഴിലാളിയും സാമൂഹിക പ്രവർത്തകയുമാണ്. എൽ.ഡി.എഫ് സ്ഥാനാർഥി ആസിഫ് ആസാദ് എസ്.എഫ്.ഐ പ്രവർത്തനത്തിലൂടെ രാഷ്​ട്രീയത്തിൽ എത്തി. പന്തളം എൻ.എസ്.എസ് കോളജിൽ ബി.എസ്​സി ബിരുദം. തുടർന്ന്​ പത്തനംതിട്ട കാതോലി​േക്കറ്റ് കോളജിൽനിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. എസ്.ഡി.പി.ഐ സ്ഥാനാർഥി എം.ആർ. ഹസീന കഴിഞ്ഞ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ 10ാം വാർഡിൽനിന്നും ജനപ്രതിനിധിയായി. ബി.ജെ.പി സ്ഥാനാർഥി നിലവിലെ 12ാം വാർഡ് കൗൺസിലർ ശ്രീലേഖയാണ്​. 2002 മുതൽ കുടുംബശ്രീ സജീവ പ്രവർത്തക. മഹിള സമാജം സെക്രട്ടറി, മഹിള മോർച്ച അടൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ചിത്രം: 11 Asif Asad LDF -ആസിഫ് ആസാദ് (എൽ.ഡി.എഫ്) ചിത്രം: 11 Hajida Noushad UDF -ഹാജിദ നൗഷാദ് (യു.ഡി.എഫ്) ചിത്രം: 11 Haseena SDPI -എം.ആർ. ഹസീന (എസ്.ഡി.പി.ഐ) ചിത്രം: 11 Sreelekha BJP -ശ്രീലേഖ (ബി.ജെ.പി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story