Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്​റ്റാഫ്​ നഴ്‌സ്:...

സ്​റ്റാഫ്​ നഴ്‌സ്: കൂടിക്കാഴ്​ച 10ന്

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലന്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ആറുമാസത്തേക്ക് സ്​റ്റാഫ്​ നഴ്‌സിനെ നിയമിക്കും. ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്​, കേരള നഴ്‌സിങ്​ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 40. പ്രതിമാസം 17,000 രൂപ ലഭിക്കും. താൽപര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത രേഖകള്‍, എസ്.എസ്.എൽ.സി ബുക്ക്, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം 10ന് രാവിലെ 11ന് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. കോഴഞ്ചേരി താലൂക്ക്തല അദാലത്; ഏഴുവരെ അപേക്ഷ നൽകാം പത്തനംതിട്ട: കലക്ടറുടെ നേതൃത്വത്തില്‍ കോഴഞ്ചേരി താലൂക്ക് അദാലത് ആഗസ്​റ്റ്​ 17ന് നടത്തും. ഏഴിന്​ വൈകീട്ട്​ അഞ്ചുവരെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്​റ്റര്‍ ചെയ്യാം. അപേക്ഷയും അപേക്ഷക​ൻെറ ഫോണ്‍ നമ്പരും അക്ഷയകേന്ദ്രം രേഖപ്പെടുത്തണം. വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ച സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫിസുകളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story