Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുളനട കോവിഡ്​ പിടിയിൽ;...

കുളനട കോവിഡ്​ പിടിയിൽ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്

text_fields
bookmark_border
പന്തളം: പന്തളം മേഖലയിൽ കുളനടയും സമീപ പ്രദേശങ്ങളും കോവിഡി​ൻെറ പിടിയിലമരുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണ​െമന്ന്​ പൊലീസ്​ അറിയിച്ചു. ജാഗ്രതക്കുറവാണ്​ രോഗവ്യാപനത്തിന്​ കാരണം. തിരുവാഭരണ ഘോഷയാത്ര ദിവസവും കണ്ടെയ്​ൻമൻെറ്​ സോൺ ഉൾപ്പെടെ കുളനടയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വീടിന്​ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുന്നുണ്ടെന്നത്​ മാത്രമാണ് മിക്കവരും പാലിക്കുന്ന കോവിഡ് നിയന്ത്രണം. അതും പൊലീസിനെ പേടിച്ചും 500 രൂപ പിഴ കണക്കിലെടുത്തുമാണെന്ന്​ മാത്രം. സമൂഹഅകലം പാലിക്കുക എന്നതിനർഥം എന്തെന്നറിയാത്ത തരത്തിലാണ് പെരുമാറുന്നത്. കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച്​ കഴുകുന്നതിൽകാട്ടുന്ന അലംഭാവവും വ്യക്തമാണ്. ഈ രണ്ടു കാര്യങ്ങളിൽ പിഴയീടാക്കില്ല എന്നതിനാൽ തങ്ങൾക്ക്​ അവ ബാധകമല്ലെന്ന ഭാവമാണ്​ മിക്കവർക്കും. വേണ്ടതിനും വേണ്ടാത്തതിനും കുട്ടികളുൾപ്പെടെ കുടുംബസമേതം വ്യാപാര കേന്ദ്രങ്ങളിൽ പോകുന്നതും പതിവായിരിക്കുന്നു. മതപരമായ ആചാരങ്ങളും സമൂഹത്തിന്​ ഭീഷണിയായി. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുവേണം ഇത്തരം ചടങ്ങുകൾ നടത്തേണ്ടതെന്ന് സർക്കാറും അധികൃതരും നിർദേശം നൽകാറുണ്ട്. എന്നാൽ, ഇത്​ പാലിക്കപ്പെടാറില്ലെന്നത്​ വെളിവാക്കുന്നു, പന്തളത്ത് ഈയടുത്ത നാളുകളിൽ രണ്ടിടത്ത്​ നടന്നത്. കർശന നിയന്ത്രണങ്ങളുണ്ടായിട്ടും അവയെല്ലാം കാറ്റിൽപറത്തി ആയിരങ്ങളാണ് ഇവിടെ ഒത്തുകൂടിയത്. അവശ്യസാധനങ്ങളായ പലചരക്ക്, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ ഉച്ചക്ക്​ രണ്ട്​ വരെയും ഹോട്ടൽ, ബേക്കറി പോലുള്ള കടകൾ വൈകീട്ട് അഞ്ചുവരെയും ഹോട്ടലുകളിൽ പാഴ്സൽ രാത്രി എട്ടുവ​രെയുമായി നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്ന്​ പൊലീസ് അറിയിച്ചു. ആരോഗ്യ പ്രവർത്തകരും പൊലീസും കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഇവിടങ്ങളിൽ സജീവമാ​െണങ്കിലും രോഗവ്യാപന നിരക്ക് വർധിക്കുകയാണ്​. കുളനട ഗ്രാമപഞ്ചായത്തിൽ വാർഡ് ഒന്ന് കക്കട ഭാഗം, 15ാം വാർഡിലെ ഗവ. ആശുപത്രി ജങ്​ഷൻ മുതൽ കുപ്പണ്ണൂർ പാർക്ക് വരെയുള്ള ഭാഗം, 13ാം വാർഡിൽ എം.സി റോഡ് ഭാഗം, 14ാം വാർഡ് പൂർണമായും, 16ാം വാർഡ്​ പന്തളം വലിയപാലം വരെ, കക്കട മുതൽ കുളനട ജങ്​ഷൻ വരെ പ്രദേശങ്ങളെ ഏഴ്​ ദിവസത്തേക്കാണ് കണ്ടെയ്​ൻമൻെറ്​ സോൺ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയത്​. ജീവനക്കാരന്​ കോവിഡ്​: ബാങ്ക്​ ശാഖ അടച്ചു തിരുവല്ല: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സെൻട്രൽ ബാങ്കി​ൻെറ പെരിങ്ങര ശാഖ അടച്ചു. ചൊവ്വാഴ്ചയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് മാനേജർ ഉൾ​െപ്പടെ ബാങ്കിലെ മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു. ശനിയാഴ്ച മുതൽ ബാങ്കിലെത്തിയ മുഴുവൻ പേരുടെയും പട്ടിക തയാറാക്കി വരുകയാണെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story