Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുന്തേനരുവിയില്‍...

പെരുന്തേനരുവിയില്‍ സഞ്ചാരികള്‍ക്കായി കെട്ടിടസമുച്ചയം പൂര്‍ത്തിയാകുന്നു

text_fields
bookmark_border
റാന്നി: പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാനെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വകുപ്പി​ൻെറ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മാണം പൂര്‍ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റസ്​റ്റാറൻറ്​ പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകളും നിര്‍മിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ 250പേര്‍ക്ക് ഇരിക്കാവുന്ന എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് ഹാളിനോടുചേര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികളുമുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷമാര്‍ക്കുമായി പ്രത്യേകം ഡോര്‍മെറ്ററിയും പ്രത്യേക ശുചിമുറികളും നിര്‍മിച്ചിട്ടുണ്ട്. ഡോര്‍മെറ്ററില്‍ മൂന്ന് ഡക്ക് കട്ടില്‍ 15 എണ്ണം വീതം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. 2018 ആദ്യമാസങ്ങളിലാണ് പെരുന്തേനരുവി വൈള്ളച്ചാട്ടത്തിന് സമീപത്തായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലെയ്ഡ് എൻജിനീയറിങ്​ ലിമിറ്റഡ് (കെല്‍) ആണ് നിര്‍മാണം നടത്തുന്നത്. 2017ലാണ് വിനോദസഞ്ചാര വകുപ്പ് ഫണ്ടില്‍നിന്ന്​ 3,22,52,574 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതില്‍ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് താഴേക്കിറങ്ങാന്‍ റാമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള തുകയും ഉള്‍പ്പെടുന്നു. റാമ്പ് നിര്‍മാണവും നടന്നുവരുകയാണ്​. ചിത്രം ശാസ്ത്രപഥം: ജില്ലതല പ്രബന്ധാവതരണം പത്തനംതിട്ട: ശാസ്ത്രപഥം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മൻെറിങ്​ പരിപാടിയുടെ ജില്ലതല പ്രബന്ധാവതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താനും ഗവേഷണാത്മക പഠനതാൽപര്യം ഉണര്‍ത്താനും ലക്ഷ്യം​െവക്കുന്ന പരിപാടിയിലേക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളുകളില്‍ നിന്നും കോമേഴ്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസില്‍ നിന്നു 74 കുട്ടികളും, ഹൈസ്‌കൂളില്‍ നിന്നും 75 കുട്ടികളുമാണ് പങ്കെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന 40 കുട്ടികളെ സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കും. തിരുവല്ല എം.ജി.എം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷതവഹിച്ചു. സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ സിന്ധു പി.എ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story