Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിരോധ വാക്സിൻ...

പ്രതിരോധ വാക്സിൻ ഇന്ന്​ ജില്ലയിലെത്തും

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലേക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വ്യാഴാഴ്​ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തും. തിരുവനന്തപുരത്തുനിന്ന് വാക്സിനുമായി വരുന്ന വാൻ ഉച്ചയോടെ എത്തുമെന്നാണ്​ കരുതുന്നത്​. ശീതീകരിച്ച വാനിൽ വലിയ പെട്ടികളിലാണ് വാക്സിൻ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്ന് ജില്ലയിലെ വിതരണ കേന്ദ്രങ്ങളിലേക്ക് പ്രത്യേക വാഹനത്തിൽ കൊണ്ടുപോകും. ആദ്യഘട്ടത്തിൽ 21,000 ആളുകൾക്കുള്ള വാക്സിനാണ് എത്തുന്നത്. ഇരുപതിനായിരത്തോളം ആരോഗ്യപ്രവർത്തകരും കോവിഡ് പ്രതിരോധ പോരാളികളുമാണ് വാക്സിൻ സ്വീകരിക്കുന്നത്. 16ന് ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യും. മുൻകൂട്ടി രജിസ്​റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകുന്നത്.
Show Full Article
TAGS:
Next Story