Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:01 AM GMT Updated On
date_range 13 Jan 2021 12:01 AM GMTമികവിെൻറ കേന്ദ്രമാകാന്‍ വെച്ചൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
text_fieldsbookmark_border
മികവിൻെറ കേന്ദ്രമാകാന്‍ വെച്ചൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റാന്നി: നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി മികവിൻെറ കേന്ദ്രമാകുന്ന വെച്ചൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തിലെയും ഒരോ സ്കൂളുകളെയാണു മികവിൻെറ കേന്ദ്രമാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വെച്ചൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടവും ഹയര്‍ സെക്കന്‍ഡറിക്ക് ആറു ക്ലാസ് മുറികളുമുള്ള ഒരു നില കെട്ടിടവുമാണു നിര്‍മിക്കുന്നത്. 16 ക്ലാസ്മുറികളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ഇരുനില കെട്ടിടത്തിൻെറ 80 ശതമാനം പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഹൈസ്കൂള്‍ കെട്ടിടത്തിൻെറ ടൈലിങ് പണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹൈസ്കൂളിലെ ക്ലാസ്മുറികള്‍ക്ക് 400 ച.അടി വീതവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ക്ലാസ്മുറികള്‍ക്ക് 600 ചതുരശ്രഅടി വീതവുമാണ് വിസ്തീര്‍ണം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലാസ് റൂമുകള്‍, ഓഫിസ് റൂം, ശുചിമുറി എന്നിവയുടെ പണി നടന്നുവരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കെട്ടിടത്തിൻെറ ഭിത്തികെട്ടുന്ന പണികളും നടക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കെട്ടിടത്തിൻെറ 50 ശതമാനം പണികളും പൂര്‍ത്തിയായി കഴിഞ്ഞു. കൈറ്റിൻെറ നേതൃത്വത്തില്‍ വാപ്കോസ് നിയന്ത്രണത്തില്‍ സൗത്ത് ഇന്ത്യ കണ്‍ട്രക്ഷന്‍ കമ്പനിയാണ് പണി നടത്തിവരുന്നത്. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. വെച്ചൂച്ചിറ കോളനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഴ്സറി മുതല്‍ പ്ലസ്ടു വരെ 650ല്‍ അധികം കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 280ഏറെ വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലായി 360 വിദ്യാര്‍ഥികളുമാണ് പഠിക്കുന്നത്. ചിത്രം ലൈഫ് സര്‍ട്ടിഫിക്കറ്റ് പത്തനംതിട്ട: ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്ന് പെന്‍ഷന്‍പറ്റിയ എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഏതെങ്കിലും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും അതോടൊപ്പം പെന്ഷന് ബുക്ക്/കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്ഷന് ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പെന്‍ഷണറുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ഫെബ്രുവരി 15നകം ഓഫിസില്‍ സമര്‍പ്പിക്കണം. കോവിഡ്-19ൻെറ പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയക്കുന്നതിനുള്ള വിലാസം: ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, താഴത്ത് ബില്‍ഡിങ്സ്, ജനറല്‍ ഹോസ്പിറ്റലിന് എതിര്‍വശം, പത്തനംതിട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story