Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോസ്​റ്റര്‍ ഫോര്‍...

റോസ്​റ്റര്‍ ഫോര്‍ പോസ്​റ്റര്‍ കാമ്പയിന്‍; പോസ്​റ്റര്‍ പ്രകാശനം ചെയ്​തു

text_fields
bookmark_border
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ 10ഇന പദ്ധതികളില്‍ ഉള്‍പ്പെടുന്ന വിളര്‍ച്ച ഒഴിവാക്കാം പദ്ധതിയുടെ ഭാഗമായി 2021 ജനുവരി മുതല്‍ 2022 ജനുവരിവരെ സംഘടിപ്പിക്കുന്ന ഊര്‍ജിത വിളര്‍ച്ച പ്രതിരോധ നിയന്ത്രണ യജ്ഞത്തി​ൻെറ ഭാഗമായി നടന്ന റോസ്​റ്റര്‍ ഫോര്‍ പോസ്​റ്റര്‍ കാമ്പയി​ൻെറ ജില്ലതല പോസ്​റ്റര്‍ പ്രകാശനം കലക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. ഇലന്തൂര്‍ പ്രോജക്ടില്‍, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ അംൻവാടിയില്‍ നടന്ന ചടങ്ങില്‍ ജില്ല വനിത ശിശുവികസന ഓഫിസര്‍ പി.എസ്. തസ്നീം, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മിനി സോമരാജന്‍, വാര്‍ഡ് മെംബര്‍ സുനില ജയകുമാര്‍, ഇലന്തൂര്‍ സി.ഡി.പി.ഒ ഷീബ എഡ്വേര്‍ഡ്, സൂപ്പര്‍വൈസര്‍ ലക്ഷ്മി മോഹന്‍, വളൻറിയേഴ്സ് ടീം, എം.എസ്.കെ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ്: കണക്ക് സമര്‍പ്പിക്കണം പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത പ്രൊഫോര്‍മയില്‍ വ്യാഴാഴ്​ചക്കകം ബന്ധപ്പെട്ട അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. ഹരികുമാര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സൻെററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ ടാലി ആന്‍ഡ് എം.എസ് ഓഫിസ്, ഡാറ്റ എന്‍ട്രി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525, 8078140525.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story