Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് സ്ഥാനാർഥികളുടെ സ്വീകരണം നാളെ മുതൽ

text_fields
bookmark_border
റാന്നി: ജില്ല പഞ്ചായത്ത് അങ്ങാടി ഡിവിഷൻ അതിർത്തിയി​െല എൽ.ഡി.എഫ് ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളുടെ സ്വീകരണം ഒന്നുമുതൽ നാലുവരെ നടക്കുമെന്ന് ഇലക്​ഷൻ കമ്മിറ്റി പ്രസിഡൻറ്​ ജോസഫ് കുര്യാക്കോസ്, സെക്രട്ടറി ജോർജ് ഫിലിപ് എന്നിവർ അറിയിച്ചു. ഒന്നിന്​ രാവിലെ എട്ടിന്​ കടപ്ര പടിയിൽ ഉദ്ഘാടനം ചെയ്യും. വെച്ചൂച്ചിറ മാർക്കറ്റിൽ സമാപിക്കും. രണ്ടിന് നാറാണംമൂഴി ബ്ലോക്ക് ഡിവിഷനിലെ പത്തേക്കറിൽ രാവിലെ എട്ടിന് ഉദ്ഘാടനം നടക്കും. വലിയകുളം തട്ട് പാറയിൽ സമാപിക്കും. മൂന്നിന് രാവിലെ എട്ടിന് പഴവങ്ങാടി ബ്ലോക്ക് ഡിവിഷനിലെ മങ്കുഴി യിൽനിന്ന് ആരംഭിച്ച് അമ്പലപ്പാറയിൽ സമാപിക്കും. നാലിന് രാവിലെ എട്ടിന് അങ്ങാടി ഡിവിഷനിലെ തുളിമണ്ണിൽ ഉദ്ഘാടനം നടക്കും. പുല്ലുപ്രം വഴി പേട്ടയിൽ സമാപിക്കും. റാന്നി: ജില്ല പഞ്ചായത്ത് റാന്നി ഡിവിഷൻ എൽ.ഡി.എഫ് ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളുടെ സ്വീകരണം ഒന്നുമുതൽ നാലുവരെ നടക്കുമെന്ന് എൽ.ഡി.എഫ് ഇലക്​ഷൻ കമ്മിറ്റി പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ ജനറൽ സെക്രട്ടറി പി.ആർ. പ്രസാദ് എന്നിവർ അറിയിച്ചു. ഒന്നിന് രാവിലെ എട്ടിന്​ കുരിയിലയുംപടിയിൽ ഉദ്ഘാടനം നടക്കും. തടത്തിൽപടിയിൽ സമാപിക്കും. രണ്ടിന് രാവിലെ ഒമ്പതിന് ഐത്തല പാലം ജങ്​ഷനിൽ ഉദ്ഘാടനം നടക്കും. ഇടക്കുളത്ത് സമാപിക്കും. മൂന്നിന്​ രാവിലെ ഉതിമൂട് എസ്.ടി കോളനിയിൽ ഉദ്ഘാടനം നടക്കും. പെരുമ്പുഴ ടൗണിൽ സമാപിക്കും .നാലിന് ഉച്ചക്ക്​ 1.30 ന് തടത്തിലുഴത്തിൽ ഉദ്ഘാടനം നടക്കും. കോട്ടൂപ്പാറയിൽ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story