Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.ഡി.എ കൺവെൻഷൻ

എൻ.ഡി.എ കൺവെൻഷൻ

text_fields
bookmark_border
റാന്നി: കേന്ദ്രസർക്കാറി​ൻെറ ആനുകൂല്യം ജനങ്ങളിൽ എത്തിക്കാൻ ഇരുമുന്നണികളും പരാജയപ്പെടുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജില്ല പഞ്ചായത്ത് അങ്ങാടി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർഥി ജയശ്രീ ഗോപിയുടെ തെരഞ്ഞെടുപ്പ്​ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ്​ അഡ്വ. ഷൈൻ ജി.കുറുപ്പ് അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനോദ് മന്ദിരം, സിനു പണിക്കർ, സെക്രട്ടറിയും വെച്ചൂച്ചിറ ഡിവിഷൻ സ്ഥാനാർഥിയുമായ രാജേഷ്‌ ബംഗ്ലാകടവ്, വൈസ്​ പ്രസിഡൻറ്​ സുരേഷ് പെരുമ്പെട്ടി, ന്യൂനപക്ഷ മോർച്ച പ്രസിഡൻറ്​ ബിനു സി.മാത്യു, വെച്ചൂച്ചിറ വാർഡ്‌ സ്ഥാനാർഥിയും മഹിള മോർച്ച മണ്ഡലം പ്രസിഡൻറുമായ രാജി വിജയകുമാർ, അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്​ ചന്ദ്രമോഹൻ, സെക്രട്ടറി സി.ആർ. വിജയൻ, വാർഡ്​ സ്ഥാനാർഥി അനിതാഭായി എന്നിവർ സംസാരിച്ചു. ചിത്രം: PTL Angadi NDA Convention ജില്ല പഞ്ചായത്ത്​ അങ്ങാടി ഡിവിഷൻ എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു അടൂര്‍ നഗരസഭയില്‍ യു.ഡി.എഫ് വിജയിക്കും -ആ​േൻറാ ആൻറണി എം.പി അടൂര്‍: അഞ്ചുവര്‍ഷമായി അടൂര്‍ നഗരസഭയില്‍ അനുഭവപ്പെട്ട വികസന മുരടിപ്പ് മാറാന്‍ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന് ആ​േൻറാ ആൻറണി എം.പി പറഞ്ഞു. യു.ഡി.എഫ് നഗരസഭ പ്രകടനപത്രിക കെ.പി.സി.സി നിര്‍വാഹക സമിതി അംഗം തോപ്പില്‍ ഗോപകുമാറിന് നല്‍കി പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. ഡി.കെ. ജോണ്‍, പ്രഫ. ഡി. ഗോപി മോഹന്‍, ഏഴംകുളം അജു, പഴകുളം ശിവദാസന്‍, അഡ്വ. ബിജു വര്‍ഗീസ്, എസ്. ബിനു, കുഞ്ഞുഞ്ഞമ്മ ജോസഫ്, അടൂര്‍ നൗഷാദ്, രാഹുല്‍ മാങ്കൂട്ടം, ആനന്ദപ്പള്ളി സുരേന്ദ്രന്‍, ഷിബു ചിറക്കരോട്ട്, ഡി. ശശികുമാര്‍, എ. രാജകരീം എന്നിവര്‍ സംസാരിച്ചു. ചിത്രം: PTL UDF Prakadana Pathrika അടൂര്‍ നഗരസഭ യു.ഡി.എഫ് പ്രകടനപത്രിക ആ​േൻറാ ആൻറണി എം.പി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story