Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅന്തിമ ചിത്രം ഇന്ന്​...

അന്തിമ ചിത്രം ഇന്ന്​ തെളിയും; വിമതരെ മെരുക്കാൻ വിയർപ്പൊഴുക്കി നേതാക്കൾ

text_fields
bookmark_border
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ അന്തിമചിത്രം ഇന്ന്​ തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്​ചയാണ്​. മുന്നണികൾക്ക്​ ഭീഷണിയായി എങ്ങും വിമതർ നിലയുറപ്പിച്ചിട്ടുണ്ട്​. ഇവരെ പിന്തിരിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഇന്നലെ നേതാക്കൾ. താരതമ്യേന കുറവാണ്​ എൽ.ഡി.എഫിന്​ വിമതരുടെ ശല്യം. എന്നാൽ, യു.ഡി.എഫിന്​ വ്യാപകമായി വിമത ഭീഷണി ഉണ്ട്​്​. പാർട്ടിയു​െട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർതന്നെ പലസ്ഥലത്തും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ രംഗത്തുണ്ട്​. ഘടകകക്ഷിക്കാരെ കളത്തിലിറക്കിയാണ്​ മറ്റ്​ ചില സ്ഥലങ്ങളിലെ കളി. കോന്നിയിൽ കോന്നിയൂർ പി.കെ പാർട്ടി വിട്ട്​ ഇടതുസഹയാത്രികനായതോടെ കോൺഗ്രസ്​ വലിയ വെല്ലുവിളിയാണ്​​ നേരിടുന്നത്​. പാർട്ടി താൽപര്യങ്ങൾക്കപ്പുറം വ്യക്തിതാൽപര്യങ്ങളാണ്​ കോൺഗ്രസി​ൻെറ സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിച്ചതെന്ന്​ വ്യാപകമായി പരാതിയുണ്ട്​. പ്രശ്​നം പരിഹരിക്കാൻ പലതലങ്ങളിലും ചർച്ച നടന്നെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. പലവേഷത്തിലും ഗ്രാമ, ബ്ലോക്ക്​ പഞ്ചായത്തുകളിൽ കോൺഗ്രസ്​ വിമതർ നിലയുറപ്പിച്ചിട്ടുണ്ട്​. പത്തനംതിട്ട നഗരസഭയിൽ ഒമ്പത്​ വാർഡുകളിലാണ്​ കോൺഗ്രസ്​ വിമത ഭീഷണി നേരിടുന്നത്​. മാരത്തൺ ചർച്ചകളെ തുടർന്ന്​ ഇവരിൽ ചിലർ പിന്മാറിയതായി പറയുന്നുണ്ടെങ്കിലും അന്തിമചിത്രം ഇന്ന്​ മാത്ര​േമ വ്യക്തമാകൂ. അടൂർ നഗരസഭയിലും ഏഴംകുളം, ഏറത്ത്​, കടമ്പനാട്​ ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിനും എൽ.ഡി.എഫിനും വിമത ഭീഷണിയുണ്ട്​. കോ​ൺഗ്രസിലാണ്​ പ്രശ്​നം രൂക്ഷം. റാന്നി ​ഗ്രാമപഞ്ചായത്തിൽ സി.പി.എം വിമത ഭീഷണി​ നേരിടുന്നുണ്ട്​. ഉതിമൂട്​ ഗ്രാമപഞ്ചായത്തിലും പെരുനാട്​ ബ്ലോക്കിലും രംഗത്തുള്ള വിമതർ കോൺഗ്രസിനും തലവേദനയായിട്ടുണ്ട്​. പന്തളത്ത്​ നഗരസഭയിൽ അഞ്ച്​ വാർഡുകളിൽ എൽ.ഡി.എഫ്​ വിമത ഭീഷണി നേരിടുകയാണ്​. 11ാം വാർഡിൽ കോ​ൺഗ്രസിനും വിമത ശല്യമുണ്ട്​. മല്ലപ്പള്ളിയിലും കോൺഗ്രസിലെ ഗ്രൂപ്പ്​ കളി ​സ്ഥാനാർഥികൾക്ക്​ ഭീഷണിയായിട്ടുണ്ട്​. പാർട്ടി നേതൃത്വം അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും പല സ്ഥലത്തും വിമതർ ഔദ്യോഗിക സ്ഥാനാർഥികളെയും കടത്തിവെട്ടി പ്രചാരണവുമായി മ​ുന്നേറുകയാണ്​. എൻ.ഡി.എയിലും പലസ്ഥലങ്ങളിലും പരിഹാരമില്ലാതെ തർക്കം തുടരുകയാണ്​. ബി.ജെ.പി സാധ്യതയുണ്ടെന്ന്​ വിലിയിരുത്തിയ പല സീറ്റുകളും ഘടകക്ഷികൾക്ക്​​ വിട്ടുകൊടുത്തതാണ്​ പ്രധാനമായും പ്രതിഷേധത്തിന്​ ഇടയാക്കിയിരിക്കുന്നത്​. സംസ്ഥാന നേതൃത്വത്തെ ഇട​െപടുത്തി പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന്​ വിട്ടുനിൽക്കുന്നവരെ രംഗത്തിറക്കാനും വിമതരെ പിൻവലിപ്പിക്കാനുമുള്ള ശ്രമം അണിയറയിൽ സജീവമാണ്​. നേതാക്കൾ നടത്തിയ ചർച്ചകൾ ഫലംകണ്ടോ എന്ന്​ ഇന്ന്​ മാത്രമേ വ്യക്തമാകൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story