Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTകോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
പന്തളം: കാർഷിക ബില്ലിനെതിരെ കോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് ധർണ യു.ഡി.എഫ് ജില്ല ചെയർമാൻ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തർ അധ്യക്ഷതവഹിച്ചു. കെ. പ്രതാപൻ, കെ.എൻ. അച്യുതൻ, കെ.എം. ജലീൽ, എം.ജി. രമണൻ, കിരൺ കുരമ്പാല, സി.കെ. രാജേന്ദ്രപ്രസാദ്, സി.കെ. പ്രഭാകുമാരി, പന്തളം വാഹിദ്, മണ്ണിൽ രാഘവൻ, സതീഷ് കോളപ്പാട്ട്, അഭിജിത് സന്തോഷ്, അമാനുല്ലഖാൻ, മീരാ ഭായി, അനിത ഉദയൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തളം പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും ഡി.സി.സി സെക്രട്ടറി അഡ്വ. സി.എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ആർ. വിജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.എൻ. അച്യുതൻ, ഡി.സി.സി അംഗം പന്തളം മഹേഷ്, ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് മഞ്ജു വിശ്വനാഥ്, ബിജു മങ്ങാരം, കെ.എൻ. രാജൻ, സുനിത വേണു, ആനി ജോൺ, അനിൽകുമാർ, എൻ. ഉണ്ണികൃഷ്ണൻ, സോളമൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story