Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപുലർ ഫിനാൻസ്​...

പോപുലർ ഫിനാൻസ്​ നിക്ഷേപക കൂട്ടായ്​മ ഇന്ന്​

text_fields
bookmark_border
പത്തനംതിട്ട: പോപുലർ ഫിനാൻസ്​ നിക്ഷേപക ആക്​ഷൻ കൗൺസിലി​ൻെറ നേതൃത്വത്തിൽ ശനിയാഴ്ച നിക്ഷേപകരുടെ കൂട്ടായ്​മ സംഘടിപ്പിക്കും. വൈകീട്ട്​​ മൂന്നിന്​ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂട്ടായ്​മ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്യുമെന്ന്​ ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ പ​ങ്കെടുക്കുന്ന പ്രക്ഷോഭം തുടർദിവസങ്ങളിൽ സംഘടിപ്പിക്കും. പോപുലർ തട്ടിപ്പ്​ കേസ്​ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുക, എഫ്​.ഐ.ആർ എല്ലാ പൊലീസ്​ സ്​റ്റേഷനുകളിലും രജിസ്​റ്റർ ചെയ്യുക, ഇൻറർപോൾ, എൻ.ഐ.എ, എൻഫോഴ്​സ്മൻെറ്​ ഡയറക്​ടറേറ്റ്​ തുടങ്ങിയ കേന്ദ്ര ഏജൻസികൾ കേസ്​ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. ജനാധിപത്യ​െത്തയും ജുഡീഷ്യറിയെയും അപമാനിക്കുന്നതാണ്​ ഒറ്റ എഫ്​.ഐ.ആർ മാത്രം രജിസ്​റ്റർ ചെയ്യാനുള്ള നീക്കം. റിസർവ്​ ബാങ്കി​ൻെറ വിലക്കുണ്ടായിട്ടും 21 പേപ്പർ കമ്പനികൾ പ്രവർത്തിക്കുന്ന​ ഭരണ-പ്രതിപക്ഷ കക്ഷികൾ ഭരിച്ചപ്പോഴൊന്നും ശ്രദ്ധയിൽപെടാതിരുന്നത്​ ദുരൂഹമാണ്​. എൽ.എൽ.പിയുടെ മറവിലാണ്​ പോപുലർ ഉടമകൾ കുതന്ത്രങ്ങൾ മെനഞ്ഞത്. പോപുലറി​ൻെറ മാനേജർമാർ പുറത്തുനിന്ന്​ ഉടമകൾക്ക്​ രക്ഷപ്പെടാൻ സഹായം ഒരുക്കുന്നുണ്ട്​. സംസ്ഥാനത്തിന്​ പുറത്ത്​ പലയിടങ്ങളിലും പോപുലറി​ൻെറ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്​. അന്വേഷണച്ചുമതലയുള്ള കോന്നി സി.ഐ രാജേഷിനെ സ്ഥലംമാറ്റിയത്​ ഉടമകൾക്ക്​ പഴുതൊരുക്കുന്നതിനുവേണ്ടിയാണെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ആക്​ഷൻ കൗൺസിൽ പ്രസിഡൻറ്​ സി.എസ്​. നായർ, സെക്രട്ടറി സജീവൻ ഊന്നുകല്ലിൽ, ട്രഷറർ വിളയിൽ തോമസ്​ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story