Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരുമറിയാതെ...

ആരുമറിയാതെ പാറമടകൾക്ക്​ ലൈസൻസ്​ പുതുക്കി; കോന്നി പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്ന്​ പഞ്ചായത്ത്​ കമ്മിറ്റി

text_fields
bookmark_border
കോന്നി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷ അംഗങ്ങളും അറിയാതെ പാറമടകൾക്ക് ലൈസൻസ്​ പുതുക്കി നൽകിയ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷ അംഗങ്ങളും സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടറേറ്റ് ഡയറക്ടർക്ക് കത്ത് നൽകി. കോന്നി ഗ്രാമപഞ്ചായത്തിനു കീഴിൽ ഏഴ് പാറമടയാണുള്ളത്​. വർഷങ്ങളായി പ്രവർത്തിക്കുന്ന പാറമടകളിൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്​. 2018ലെ പ്രളയസമയത്ത് ഒരു പാറമടയിൽനിന്ന്​ കല്ലിളകി വീണ് വലിയ പ്രശ്നമുണ്ടായി. മാർച്ച്​ അഞ്ചിനു ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യമായ രേഖകൾ ഹാജരാക്കുന്ന പാറമടകൾക്ക് ഒരു വർഷ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, 2020-21 വർഷത്തെ ലൈസൻസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്താതെ സെക്രട്ടറി ലൈസൻസ് അനുവദിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ ആവശ്യമായ രേഖകൾ ഈവർഷം നൽകിയില്ലെന്ന്​ ബോധ്യമായി. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ പാറമടകൾക്ക് ഒരുവർഷത്തെ ലൈസൻസ് കൊടുക്കാനും വരുംവർഷങ്ങളിൽ രേഖകൾ പരിശോധിച്ച് പാരിസ്ഥിതിക പഠനവും നടത്തി ലൈസൻസ് നൽകിയാൽ മതിയെന്ന് തീരുമാനമെടുത്ത് നടപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാൽ, ഇതിൽ ഒരു പാറമട ഉടമ ഹൈകോടതിയെ സമീപിച്ച് സർക്കാറിനെതിരെ അപ്പീൽ കൊടുത്തു. ഈ വിവരങ്ങൾ കാണിച്ച് കോന്നി പഞ്ചായത്തിലേക്ക് സമൻസും വന്നിരുന്നു. എന്നാൽ, സെക്രട്ടറി ഈ വിവരം പഞ്ചായത്ത് ഭരണസമിതിയെയും പ്രതിപക്ഷ അംഗങ്ങളെയും അറിയിക്കാതെ രണ്ടുമാസം സമൻസ് പൂഴ്ത്തിവെച്ചു. തുടർന്ന്​ ഗ്രാമപഞ്ചായത്ത് സ്​റ്റിയറിങ് കമ്മിറ്റി വിളിച്ചു ചേർത്ത് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റി പകരം സെക്രട്ടറിയെ നിയമിക്കാൻ കമ്മിറ്റി തീരുമാനമെടുത്തുവെന്നും പഞ്ചായത്ത് ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story