Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർബന്ധിത സാലറി...

നിർബന്ധിത സാലറി കട്ടിൽനിന്ന്​ സർക്കാർ പിന്മാറണം -സെറ്റ്കോ

text_fields
bookmark_border
പത്തനംതിട്ട: ഓർഡിനൻസ് ഇറക്കി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം സാലറി കട്ടിലുടെ പിടിച്ചെടുത്തത് തിരികെ നൽകാതെ വീണ്ടും സാലറി കട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറണമെന്ന്​ എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് ആവശ്യപ്പെട്ടു. സാലറി കട്ടിനെതിരെ സ്​റ്റേറ്റ്​ എംപ്ലോയീസ് ആൻഡ്​ ടീച്ചേഴ്​സ്​ കോൺഫെഡറേഷൻ ‌മിനി സിവിൽ സ്​റ്റേഷന്​​ മുന്നിൽ നടത്തിയ ധർണ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റ്കോ ജില്ല ചെയർമാൻ കെ.എം.എം. സലീം അധ്യക്ഷതവഹിച്ചു. എസ്.ജി.ഒ.യു സംസ്ഥാന ജനറൽ സെക്രട്ടറി ഹമീം മുഹമ്മദ്, കെ.ടി.എഫ് ജില്ല പ്രസിഡൻറ്​ ഹബീബ് മദനി, എസ്.ഇ.യു ജില്ല ട്രഷറർ മനോജ്, എസ്. റജീന അൻസാരി, എ. നബിഖാൻ, സുനിത, ബി. സിറാജുദ്ദീൻ, ഇൻസി മുഹമ്മദ്, ടി.എച്ച്​. ഹാഷിം, മുഹമ്മദ് അക്ബർ തുടങ്ങിയവർ സംസാരിച്ചു. ജില്ല കൺവീനർ അജികുമാർ സ്വാഗതവും എസ്.ഇ.യു ജില്ല ജനറൽ സെക്രട്ടറി എ.ആർ. ഹാഷിം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story