Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടിപ്പാതയിലെ...

അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരം; റെയിൽവേ അധികൃതർ പരിശോധന നടത്തി

text_fields
bookmark_border
തിരുവല്ല: തിരുമൂലപുരം-കറ്റോട് റോഡിലെ ഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതയിൽ പതിവാകുന്ന വെള്ളക്കെട്ടിന് പരിഹാരമാർഗം തെളിയുന്നു. എറണാകുളത്തുനിന്നുള്ള റെയിൽവേ എൻജിനീയറിങ്​ വിഭാഗം സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി. അടിപ്പാതയിലെ ഡ്രെയിനേജ് സംവിധാനത്തിലെ പാകപ്പിഴകൾ രണ്ടുഘട്ടമായി പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പതിവാകുന്ന വെള്ളക്കെട്ട് മൂലമുള്ള യാത്രാദുരിതം സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. അടിപ്പാതക്ക്​ സമീപത്തുകൂടി ഒഴുകുന്ന മണിമലയാർ കരകവിയുമ്പോൾ അടിപ്പാതയിൽ ഉണ്ടാകുന്ന പ്രതിസന്ധിക്കും പരിഹാരം കാണും. ഇതുസംബന്ധിച്ച പണി ഉടൻ തുടങ്ങുമെന്നും റെയിൽവേ അസി.​ എൻജിനീയർ പറഞ്ഞു. കർഷക കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻറ്​ ലെജു പുളിക്കത്രമണ്ണിൽ, തീരം റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻറ്​ അനിൽ കിടങ്ങറ്റിപ്പറമ്പിൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story