Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനപാലകർ കൊന്നുതള്ളിയത്...

വനപാലകർ കൊന്നുതള്ളിയത് നാലു കുടുംബത്തി​െൻറ അത്താണിയെ

text_fields
bookmark_border
വനപാലകർ കൊന്നുതള്ളിയത് നാലു കുടുംബത്തി​ൻെറ അത്താണിയെ ചിറ്റാർ: ഒരു കുടുംബമല്ല നാലു കുടുംബത്തി​ൻെറ അത്താണിയെയാണ് അവർ കൊന്നുതള്ളിയ​െതന്ന്​ സഹോദരൻ ജോജി വർഗീസ് പറയുമ്പോൾ വിതുമ്പുകയാണ്. കാലിനു സുഖമില്ലാത്ത മൂത്ത സഹോദരി സാലി, കുമ്പഴയിൽ താമസിക്കുന്ന അവിവാഹിതയായ ഇളയ സഹോദരി, എട്ടുവർഷം മുമ്പ് ഭർത്താവ് മരിച്ച മറ്റൊരു സഹോദരി ഷെർളി, ഇവരെ കൂടാതെ മത്തായിയുടെ 80 വയസ്സുള്ള മാതാവ് ഉൾപ്പെടെയുള്ള കുടുംബങ്ങളാണ്​ മത്തായിയുടെ വരുമാനത്തിൽ കഴിഞ്ഞത്​. അതാണ് വനപാലകർ തല്ലിക്കെടുത്തിയതെന്ന് സഹോദരിമാർ പറഞ്ഞു. നാട്ടിൽ കൃഷിചെയ്തും ഫാം നടത്തിയും ആംബുലൻസ് സർവിസും ക്രെയിൻ സർവിസും നടത്തിയുമാണ് കുടുംബ ജീവിതം നടത്തിയത്. മത്തായി ചെറുപ്പംമുതൽ നാട്ടിൽ ചെറിയ ബിസിനസ്​ നടത്തിയിരുന്നു. ഇതോടൊപ്പം നാട്ടുകുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. കുടപ്പനയിലെ ആദ്യകാല കർഷക കുടുംബങ്ങളിലൊന്നാണ് മത്തായിയുടേത്. ഇദ്ദേഹത്തി​ൻെറ പിതാവ് അറിയപ്പെടുന്ന കർഷനായിരുന്നു. മത്തായിയുടെ മരണം നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. ചിറ്റാർ: വിശ്വസിക്കാൻ കഴിയുന്നില്ല പൊന്നുമോ​ൻെറ മരണം കട്ടച്ചിറ-കുടപ്പനക്കാർ പറയുന്നു. നാട്ടുകാർ മത്തായിയെ വിളിക്കുന്നത് പൊന്നുമോൻ എന്നാണ്. എപ്പോഴും ചിരിച്ച മുഖവുമായി നാട്ടുകാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചെറിയ ബിസിനസ്സുകാരനാണ്. കുടപ്പനക്കുളത്ത് കുടംബവീടിനു സമീപത്ത് പന്നിഫാമും ആംബുലൻസ് സർവിസും നടത്തുന്നു. കുടപ്പന-കട്ടച്ചിറ റേഡിനോട്​ ചേർന്നാണ് ഫാം നടത്തുന്നത്. രാവിലെയും വൈകീട്ടും ഫാമിലെത്തി മറ്റു പണിക്കാരോടൊപ്പം ജോലി ചെയ്യും. ഈ സമയം മറ്റു കൂട്ടുകാരും എത്തും. എല്ലാവർക്കും സഹായിയായി മാറിയ പൊന്നുമോ​ൻെറ വേർപാട്​​ ഇവർക്ക്​ താങ്ങാനാവുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story