Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ കണ്ടെയ്​ൻമെൻറ്​...

പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകള്‍

text_fields
bookmark_border
പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ പത്തനംതിട്ട: പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 11, വാര്‍ഡ് 25ലെ മലമുകളില്‍ കോളനി ഭാഗം ഉള്‍പ്പെട്ട പ്രദേശം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് മൂന്നില്‍ ഉള്‍പ്പെട്ട തോപ്പില്‍മല ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 12, 14, 16, 17 എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്​ച മുതൽ ഏഴുദിവസത്തേക്ക് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏർ​െപ്പടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉയരുന്നത്​ കണക്കിലെടുത്താണ്​ നടപടി. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവിടങ്ങളില്‍ ബുധനാഴ്​ച മുതല്‍ ഏഴുദിവസത്തേക്കും പന്തളം നഗരസഭയിലെ വാര്‍ഡ് 10ല്‍ ഉള്‍പ്പെട്ട കടയ്ക്കാട് മാര്‍ക്കറ്റ് പ്രദേശത്ത് ശനിയാഴ്​ച മുതല്‍ ഏഴുദിവസത്തേക്കും കണ്ടെയ്​ൻമൻെറ്​ സോണ്‍ ദീര്‍ഘിപ്പിച്ചും കലക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6, 7, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 പ്രദേശങ്ങളെ ബുധനാഴ്​ച മുതല്‍ കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story