Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുബല പാര്‍ക്ക്...

സുബല പാര്‍ക്ക് നിര്‍മാണപ്രവര്‍ത്തനം ഉടൻ പുനരാരംഭിക്കുമെന്ന്

text_fields
bookmark_border
പത്തനംതിട്ട: മൂന്ന് പതിറ്റാണ്ടുമുമ്പ് ആരംഭിച്ച്​ ഇനിയും പൂര്‍ത്തിയാകാത്ത സുബല പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുള്ളില്‍ പൂർത്തീകരിക്കാൻ ആക്​ഷന്‍ പ്ലാന്‍ തയാറായതായി വീണ ജോർജ് എം.എൽ.എ. കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക കൊടുത്തുതീര്‍ത്തു. നിര്‍മാണം പുനരാരംഭിക്കാന്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്.എസ്. ബീന, ജില്ല നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം എം.എല്‍.എ വിളിച്ചിരുന്നു. ഈ യോഗത്തില്‍ എടുത്ത തീരുമാനത്തി​ൻെറ അടിസ്ഥാനത്തില്‍ കർമപദ്ധതിയും തയാറാക്കി. നിര്‍മാണം അടുത്ത ആഴ്ച പുനരാരംഭിക്കാമെന്ന് കരാറുകാരൻ ഉറപ്പുനല്‍കി. പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതി​ന്​ വർഷങ്ങൾക്കുമുമ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സുബല ടൂറിസം. പലവിധ കാരണങ്ങളാൽ നടക്കാതെ പോയി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് മാസ്​റ്റർപ്ലാൻ തയാറാക്കി നിർമാണത്തിന് തുടക്കമിട്ടിരുന്നു. എന്നാൽ, പിന്നീട് മുടങ്ങി. ഗേറ്റ് വേ, കൺ​െവൻഷൻ സൻെറർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, ബോട്ടിങ്​, എക്സിബിഷൻ സ്പേസ്, കംഫർട്ട് സ്​റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളസംരക്ഷണ പ്രവർത്തനങ്ങൾ, തിയറ്റർ, ഗെയിമിങ്​ ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ തുടങ്ങി വലിയ നിർമാണ പ്രവർത്തനങ്ങളാണ് മാസ്​റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടൂർ നിർമിതി കേന്ദ്രത്തി​ൻെറ നേതൃത്വത്തിലാണ് രണ്ടുവർഷം മുമ്പ് നിർമാണം തുടങ്ങിയത്. കുടിശ്ശിക വന്നതോടെ കരാറുകാരൻ പണി നിർത്തിവെക്കുകയായിരുന്നു. ഇവിടെ നേര​േത്ത ഉണ്ടായിരുന്ന കുളം വിസ്തൃതി കൂട്ടുകയും ചുറ്റുമുള്ള നടപ്പാത ഭാഗികമായി നിർമിക്കുകയും ചെയ്തു. കരിങ്കല്ലുകൊണ്ട് ചുറ്റോടുചുറ്റും ഭിത്തികെട്ടാനായിരുന്നു പദ്ധതി. ഒരുവശത്തെ ഭിത്തി കുറെ പൂർത്തിയായിട്ടുണ്ട്. വെള്ളം ഒഴുകുന്ന ചാൽ, ഓഡിറ്റോറിയം നവീകരണം, കിച്ചൻ ​േബ്ലാക്ക് എന്നിവയുടെ പണി തുടങ്ങിയെങ്കിലും പൂർത്തിയാകാതെ കിടക്കുകയാണ്. ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. മൂന്ന് ഘട്ടമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. 2.90 കോടി രൂപയാണ് ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്​ അനുവദിച്ചത്. ഇതില്‍ 1.16 കോടിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story