Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലൈഫ് പദ്ധതി: അർഹരായവരെ...

ലൈഫ് പദ്ധതി: അർഹരായവരെ ഒഴിവാക്കി​യെന്ന്​ യു.ഡി.എഫ്​

text_fields
bookmark_border
പന്തളം: ലൈഫ് പദ്ധതിയിൽ അർഹരായവരെ ഒഴിവാക്കി ഗുണഭോക്തൃ പട്ടിക തയാറാക്കിയ നഗരസഭ അധികൃതരുടെ നടപടി പ്രതിഷേധാർഹമെന്ന് യു.ഡി.എഫ്. നഗരസഭയിൽ ഭൂരഹിത ഭവനരഹിതരായ 323പേരുടെ പട്ടിക കലക്​ടർ അംഗീകരിച്ച് നഗരസഭക്ക് നൽകിയെങ്കിലും അന്തിമപട്ടിക അധികൃതർ പൂഴ്ത്തിവെച്ചിരിക്കുന്നതായി യു.ഡി.എഫ് പ്രസ്താവനയിൽ ആരോപിച്ചു. അന്തിമ പട്ടിക ജനപ്രതിനിധികൾക്ക് നൽകാത്തത് മൂലം ആരൊക്കെയാണ് ലിസ്​റ്റിലുള്ളതെന്ന് അറിയാൻ കഴിയുന്നില്ല. നഗരസഭ അന്തിമമായി തയാറാക്കിയെന്ന് പറയുന്ന പട്ടിക കൗൺസിലിൽ വെക്കാത്തത് പ്രതിഷേധാർഹമാണ്. നിലവിലുള്ള ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയാത്തതിനാൽ പുതുതായി സർക്കാർ ക്ഷണിച്ച അപേക്ഷ നൽകാനും അർഹരായവർക്ക് കഴിയുന്നില്ലെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. ജില്ലയിൽ ആദ്യത്തേതെന്ന് പ്രഖ്യാപനം നടത്തിയ ഫ്ലാറ്റ് നിർമാണം ഉദ്ഘാടന മാമാങ്കത്തിൽ ഒതുങ്ങിയതായി യു.ഡി.എഫ് പാർലമൻെററി പാർട്ടി കുറ്റപ്പെടുത്തി. പദ്ധതി ഉപേക്ഷിച്ചോ എന്ന് നഗരവാസികളോട് സി.പി.എം പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കിടപ്പാടം ഇല്ലാത്തവരെ പറ്റിക്കുന്നതിലുള്ള നടപടി മാത്രമാണ് പുതിയ അപേക്ഷ സ്വീകരിക്കൽ. മുമ്പ് സ്വീകരിച്ച അപേക്ഷ പ്രകാരം തയാറാക്കിയ ഗുണഭോക്തൃ പട്ടിക കൗൺസിൽ യോഗത്തിൽ വെക്കണമെന്നും നിരസിച്ച അപേക്ഷ നിരസിച്ചതിനുള്ള കാരണം വ്യക്തമാക്കണമെന്നും പാർലമൻെററി പാർട്ടി നേതാക്കളായ എൻ.ജി സുരേന്ദ്രൻ, അഡ്വ. കെ.എസ്. ശിവകുമാർ, കെ.ആർ. വിജയകുമാർ, എ. നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, ജി. അനിൽകുമാർ, എം.ജി. രമണൻ, ആനി ജോൺ തുണ്ടിൽ, മഞ്ജു വിശ്വനാഥ്, സുനിത വേണു എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story