Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നിയിലെ താഴ്ന്ന...

റാന്നിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയില്‍

text_fields
bookmark_border
റാന്നി: മഴ ശക്തിപ്രാപിച്ചതോടെ പമ്പാനദിയുടെ തീരത്തുള്ള . പമ്പയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ നിര്‍ദേശത്തോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. റാന്നി ഉപാസനക്കടവില്‍ ഇന്നലെ രാവിലെ വെള്ളം റോഡിലേക്ക് കയറിത്തുടങ്ങി. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ്​വേകളിലും വെള്ളംകയറിത്തുടങ്ങി. വനത്താലും പമ്പാനദിയാലും ചുറ്റപ്പെട്ട കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്‍ കോളനികള്‍ ചൊവ്വാഴ്​ച രാവിലെ തന്നെ ഒറ്റപ്പെട്ട സ്ഥിതിയിലായി. നാറാണംമൂഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡായ കുരുമ്പന്‍മൂഴിയിലേക്ക്​ എത്താനുള്ള ഏകമാര്‍ഗമായ കോസ്​വേയില്‍ വെളുപ്പിന് തന്നെ വെള്ളംകയറിത്തുടങ്ങിയത് പ്രദേശവാസികളെ ബാധിച്ചു. അത്തിക്കയത്തുനിന്നും പെരുന്തേനരുവി വനത്തിലൂടെ ഇവിടെ എത്തിച്ചേരാന്‍ കൂപ്പ് റോഡ് ഉണ്ടെങ്കിലും വാഹന ഗതാഗതം ചണ്ണ മുതല്‍ പെരുന്തേനരുവി വരെയെ കഴിയൂ. കെ.എസ്​.ഇ.ബി, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ ബാക്കി ഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും തീരുമാനം ഫയലില്‍ ഉറങ്ങുകയാണ്. കുരുമ്പന്‍മൂഴിയിലെ ജനങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടുന്നതും മുതിര്‍ന്നവര്‍ ജോലികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നതും ചാത്തന്‍തറ, മുക്കൂട്ടുതറ ഭാഗങ്ങളിലാണ്. കോസ്​വേ മുങ്ങുന്നതോടെ ജീവതമാര്‍ഗവും പ്രയാസത്തിലാകും. കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്രാപിക്കുന്നതോടെ പുറത്തുപോയ എല്ലാവരും സ്വന്തം നാട്ടിലെത്തും. ഇന്നലെവരെ മെലിഞ്ഞുണങ്ങി വരണ്ടൊഴുകിയ പമ്പാനദി ഇന്ന് ജലസമൃദ്ധമായിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ പല സ്ഥലങ്ങളും സംസ്ഥാന പാതകള്‍ അടക്കമുള്ള റോഡുകളും വെള്ളത്താല്‍ മുങ്ങാന്‍ സാധ്യത കൂടുതലാണ്. 2018ലെ അപ്രതീക്ഷിത പ്രളയത്തില്‍ കനത്ത നാശനഷ്​ടം നേരിട്ട റാന്നിയിലെ വ്യാപാരികള്‍ ഉപാസന കടവില്‍ വെള്ളം കയറിയതോടെ ആശങ്കയിലാണ്. പലരും സുരക്ഷിത സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റിത്തുടങ്ങി. മഴ തുടര്‍ന്നാല്‍ ചെത്തോങ്കര തോട്ടില്‍നിന്ന്​ വെള്ളം ടൗണിലേക്ക് കയറും. ഈ തോട് കൈയേറ്റം ഒഴിപ്പിച്ച് ആഴം വര്‍ധിപ്പിക്കാനുള്ള തീരുമാനം ലോക്ഡൗണ്‍ മൂലം മുടങ്ങിയിരുന്നു. മഴ കനത്തതോടെ പമ്പാനദിക്ക് കുറു​െക പെരുമ്പുഴ ഉപാസനക്കടവുകളെ ബന്ധിപ്പിച്ച് നി​ർമിക്കുന്ന സമാന്തര പാലത്തി​ൻെറ നി​ർമാണം മുടങ്ങി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നി​ർമാണം ആരംഭിച്ച പ്ലാച്ചേരി-കോന്നി റീച്ചി​ൻെറയും മടത്തുംചാല്‍-മുക്കൂട്ടുതറ റോഡി​ൻെറയും പണികളെയും ബാധിച്ചു. ptl__ranny upasana kadavu റാന്നി ഉപാസന കടവിൽ ചൊവ്വാഴ്ച വെള്ളം ഉയർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story