Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മരുന്ന്​...

കോന്നി മരുന്ന്​ പരിശോധന ലബോറട്ടറി: നിർമാണം ഡിസംബറിൽ പൂർത്തിയാക്കും

text_fields
bookmark_border
കോന്നി: സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്മൻെറ് കോന്നിയിൽ തുടങ്ങുന്ന ഡ്രഗ് ടെസ്​റ്റിങ് ലബോറട്ടറിയുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ തീരുമാനം. ഡ്രഗ് കൺട്രോൾ ഡിപ്പാർട്മൻെറി​ൻെറ സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണിത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് മറ്റുള്ളവ. കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ. മെഡിക്കൽ കോളജിനു​ സമീപത്തെ ഒരേക്കർ ഭൂമിയാണ്​ മാറ്റിവെച്ചത്​. ചീഫ് ഗവ. അനലിസ്​റ്റായിരിക്കും മേലധികാരി. 3.8 കോടി മുടക്കി മൂന്നു നിലയിലായി നിർമിക്കുന്ന 16,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തി​ൻെറ നിർമാണം 2019 നവംബറിലാണ്​ ആരംഭിച്ചത്. 60,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും പൂർത്തിയായി വരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ നിലവാരം പരിശോധിക്കുന്ന കേരളത്തിലെ ആദ്യ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻ പോകുന്നത്. ഇൻസ്ട്രുമെ​േൻറഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവർത്തനം ആരംഭിക്കുക. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മൻെറിലെ എൻഫോഴ്സ്മൻെറ് വിഭാഗം വിവിധ സ്ഥലങ്ങളിൽനിന്ന്​ ശേഖരിക്കുന്ന അലോപ്പതി, ആയുർവേദ മരുന്നുകളും കോസ്മെറ്റിക്സ് ഉൽപന്നങ്ങളും ഈ ലാബിൽ പരിശോധിക്കും. നൂറോളം ജീവനക്കാരുണ്ടാകും. ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നൽകുന്ന നാഷനൽ അക്രഡിറ്റേഷൻ ബോർഡിൽനിന്ന്​ കോന്നി ലാബിനും നിർമാണം പൂർത്തിയാക്കിയ ശേഷം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പ്രവർത്തനം ഡ്രഗ് കൺട്രോളർ ഓഫിസ് നടത്തും. ലബോറട്ടറിയുടെ എസ്​റ്റിമേറ്റ് അടിയന്തരമായി തയാറാക്കി വർക്ക് ടെൻഡർ ചെയ്യാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. ​എൻജിനീയറെ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി. പുതിയ തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാറിൽ സമർപ്പിക്കാനും അഡീഷനൽ ഫണ്ടിനുള്ള പ്രൊപ്പോസൽ നൽകാനും ഡ്രഗ്സ് കൺട്രോളറെ ചുമതലപ്പെടുത്തി. ഇലക്ട്രിക്കൽ ജോലികളുടെ എസ്​റ്റിമേറ്റ് തയാറാക്കി ടെൻഡർ നടത്താൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെയും ചുമതലപ്പെടുത്തി. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ സമിതിയെയും ചുമതലപ്പെടുത്തി. ഡ്രഗ് കൺട്രോളർ ഡിപ്പാർട്മൻെറിലെ അനലിസ്​റ്റ്, പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെയും ഇലക്ട്രിക്കൽ വിഭാഗത്തിലെയും എ.ഇമാർ, കോൺട്രാക്ടറുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കൽ നിർമാണ പുരോഗതി വിലയിരുത്തും. കൂടാതെ എം.എൽ.എയും ഡ്രഗ് കൺട്രോളറും മാസം തോറും പ്രവർത്തനം പരിശോധിക്കാനും തീരുമാനിച്ചു. ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ, ഗവ. അനലിസ്​റ്റ് ടി.എസ്. കൃഷ്ണകുമാർ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. ​എൻജിനീയർ സി.കെ. ഹരീഷ് കുമാർ, അസി. ​എൻജിനീയർ കെ.യു. അഞ്​ജു, കോൺട്രാക്ടർ സപ്രു കെ. ജേക്കബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story