Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴ്​...

ഏഴ്​ ​പൊലീസുകാർക്കുകൂടി ​േകാവിഡ്​

text_fields
bookmark_border
പത്തനംതിട്ട: ജില്ല പൊലീസ്​ മേധാവിയുടെ ഓഫിസിലെ കോവിഡ് കൺട്രോൾ സെൽ ഉദ്യോഗസ്ഥൻ അടക്കം ഏഴ്​ പൊലീസുകാർക്ക് ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ എ.ആർ ക്യാമ്പിൽ നിന്നുള്ളവരാണ്. ഒരാൾ മലയാലപ്പുഴ പൊലീസ് സ്​റ്റേഷനിലെ പൊലീസുകാരനും. മറ്റൊരാൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിലെ ഡ്രൈവറുമാണ്. ഇത്രയും പൊലീസുകാർക്ക് ജില്ലയിൽ ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഇതേ തുടർന്ന് ജില്ല പൊലീസ്​ മേധാവിയുടെ ഓഫിസും പരിസരവും എ.ആർ ക്യാമ്പും ഫയർഫോഴ്സ് അണുമുക്തമാക്കി. ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ഓഫിസിലാണ് പൊലീസി​ൻെറ കോവിഡ് കൺട്രോൾ സെൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ജോലിക്ക് വന്ന പൊലീസുകാരനാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കൊപ്പം ബുധനാഴ്ച ഉച്ചവരെ ഉണ്ടായിരുന്ന ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മറ്റേയാൾ. മലയാലപ്പുഴ സ്​റ്റേഷനിൽ രണ്ടുദിവസം മുമ്പ് എസ്.എച്ച്.ഒക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് സ്​റ്റേഷനിലെ പോലീസുകാരനും രോഗം പിടിപ്പെട്ടതെന്ന് കരുതുന്നു. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റി. സമ്പർക്കപട്ടിക തയാറാക്കിവരുകയാണ്. ജില്ലയിൽ ആദ്യമായി പൊലീസ് സ്​റ്റേഷനിൽ സ്​ഥിരീകരിച്ചത് ചിറ്റാർ സ്​​േറ്റഷനിലാണ്. പിന്നീട് കോന്നി, പുളിക്കീഴ്, അടൂർ, മലയാലപ്പുഴ സ്​റ്റേഷനുകളിലെ പൊലീസുകാർക്കും സ്ഥിരീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story