Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവി​െൻറ മരണം:...

യുവാവി​െൻറ മരണം: മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി എം.എൽ.എ

text_fields
bookmark_border
യുവാവി​ൻെറ മരണം: മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി എം.എൽ.എ ചിറ്റാർ: ചിറ്റാർ കുടപ്പന പടിഞ്ഞാറെച്ചരുവിൽ ടി.ടി. മത്തായിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ജൂലൈ 28ന്​ വൈകീട്ട് നാലിന്​ ചിറ്റാർ ഫോറസ്​റ്റ് ഓഫിസിലെ വനപാലകരാണ് ടി.ടി. മത്തായിയെ കസ്​റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകീട്ട് ഏഴോടുകൂടി മത്തായിയുടെ ഫാം ഹൗസിനോട് ചേർന്ന കിണറ്റിൽ മൃതശരീരം കണ്ടെത്തുകയായിരുന്നു. ബന്ധുക്കളിലും നാട്ടുകാരിലും നിരവധി സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വസ്തുത വെളിച്ചത്ത്​ കൊണ്ടുവരുന്നതിന് സമഗ്ര അന്വേഷണം നടത്തണമെന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം ചിറ്റാർ: ഫോറസ്​റ്റ് ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പി.പി. മത്തായിയുടെ മരണത്തിൽ എല്ലാ ഫോറസ്​റ്റ് ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കൊലക്കുറ്റത്തിന് കേ​െസടുക്കണമെന്ന് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്‌ ബഷീർ വെള്ളത്തറയിൽ ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങുന്നതിനായി പി.പി. മത്തായിയെ കസ്​റ്റഡിയിലെടുത്തു പീഡിപ്പിച്ചപ്പോൾ മരണം സംഭവിച്ചത് ഒളിച്ചുവെക്കാനായി കിണറ്റിൽ കൊണ്ടിട്ടതായി സംശയിക്കുന്നു. ആവശ്യപ്പെട്ടാൽ നേരിട്ട് ഫോറസ്​റ്റ് ഓഫിസിൽ എത്തുന്ന ഒരാളെ കൈക്കൂലി വാങ്ങാൻവേണ്ടി മാത്രം കസ്​റ്റഡിയിൽ എടുത്തു പീഡിപ്പിച്ചതാണ്. സംഘത്തിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ സസ്‌പെൻഡ് ചെയ്യണം. അടിയന്തരമായി സർക്കാർ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ജൂലൈ 31ന്​ ശേഷം സമരത്തിന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story