Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം വലിയകോയിക്കൽ...

പന്തളം വലിയകോയിക്കൽ ക്ഷേത്ര കുളിക്കടവും തീരവും കെട്ടി സംരക്ഷിക്കും

text_fields
bookmark_border
പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്ര കുളിക്കടവും തീരവും കെട്ടി സംരക്ഷിക്കുമെന്ന്​ ചിറ്റയം ഗോപകുമാർ എം.എൽ.എ. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിൽ ക്ഷേത്രത്തിനോട് ചേർന്ന കുളിക്കടവുകൾ വെള്ളപ്പൊക്കത്തിൽ അപകടകരമായനിലയിൽ തകർന്ന് ഊട്ടുപുരക്ക്​ ഭീഷണിയായിരുന്നു. ദീർഘനാളത്തെ ശ്രമഫലമായി ഇവിടംകെട്ടിയെങ്കിലും അതിനോടു ചേർന്ന വടക്കുഭാഗം ഇപ്പോഴും തകർന്നുകിടക്കുകയാണ്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ അടിയന്തരമായി കടവുകൾ കെട്ടി സംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. സ്ഥലം സന്ദർശിച്ച എം.എൽ.എ കൊട്ടാരം നിർവാഹകസമിതിയുടെ നിവേദനം സ്വീകരിക്കുകയും ചെയ്തു. എം.എൽ.എ​െക്കാപ്പം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ. നാരായണവർമ, ട്രഷറർ ദീപ വർമ, വാർഡ് കൗൺസിലർ കെ.ആർ. രവി, സി.പി.ഐ ലോക്കൽ സെക്രട്ടറി രാജേന്ദ്രൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പൃഥ്വിപാൽ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ രാജീവ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. ചിത്രം: ptl___valiyakoyikkal parisodhana ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വലിയകോയിക്കൽ ക്ഷേത്രക്കടവിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story