Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകീഴ്‌വായ്പൂര്...

കീഴ്‌വായ്പൂര് കൊറ്റൻകുടി റോഡ്​: ഒന്നാം റീച്ചിന് രണ്ടര കോടിയുടെ ടെൻഡർ നടപടിയായി

text_fields
bookmark_border
മല്ലപ്പള്ളി: സംസ്ഥാന സർക്കാർ ബജറ്റ് വർക്കിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കീഴ്‌വായ്പൂര് കൊറ്റൻകുടി റോഡി​ൻെറ ഒന്നാം റീച്ചിന് രണ്ടര കോടി രൂപയുടെ ടെൻഡർ നടപടി പൂർത്തിയായതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. ബി.എം ബി.സി ടാറിങ്, റോഡിനിരുവശവും ഒന്നേകാൽ മീറ്റർ വീതിയിൽ കോൺക്രീറ്റ​ിങ്, റോഡ് സംരക്ഷണത്തിന്​ ആവശ്യമുള്ള ഭാഗങ്ങളിൽ പാർശ്വഭിത്തി നിർമാണം, 900 മീറ്റർ നീളത്തിൽ ആധുനിക ഓവുചാൽ, 2600 ചതുരശ്ര മീറ്ററിൽ ഇൻറർലോക്ക്​ ടൈൽ, പുതിയ നാല്​ കലുങ്ക്​ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കീഴ്വായ്പൂര് കൊറ്റൻകുടി, ബാ​സ്​റ്റോ റോഡ്, എഴുമറ്റൂർ എന്നിവിടങ്ങളിൽനിന്ന്​ ജില്ല ആസ്ഥാനത്തേക്കുള്ള പ്രധാന ബൈപാസാണിത്. നിരവധി ആരാധനാലയങ്ങൾ പരക്കത്താനം കോളജ്, കിഴക്കേക്കര സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള സുഗമമായ പാതയാണ് ഒരുങ്ങുന്നത്. നിർദിഷ്​ട എരുമേലി വിമാനത്താവളത്തിലേക്ക് പടിഞ്ഞാറൻ മേഖലയിൽനിന്ന്​ ദൂരക്കുറവിൽ എത്താനാകും. പൊതുമരാമത്ത് വിഭാഗം മല്ലപ്പള്ളി സബ് ഡിവിഷനാണ് നിർമാണ ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story