Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവള്ളസദ്യ: തീരുമാനം...

വള്ളസദ്യ: തീരുമാനം എടുത്തിട്ടി​െല്ലന്ന്​

text_fields
bookmark_border
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യകൾ നടത്തുന്നത് സംബന്ധിച്ച്​ അന്തിമ തീരുമാനം എടുത്തിട്ടി​െല്ലന്ന്​ പള്ളിയോട സേവാസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വള്ളസദ്യ ഉപേക്ഷിച്ചതായി മാധ്യമങ്ങളിൽ വാർത്ത വരാനിടയായത് അനുചിത നടപടിയാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാർ കൃഷ്ണവേണിയും സെക്രട്ടറി പി.ആർ. രാധാകൃഷ്ണനും അറിയിച്ചു. കോവിഡ്​ സാഹചര്യത്തിൽ അത്യാവശ്യ ചടങ്ങുകൾ മാത്രമായി നടത്തുന്നതി​ൻെറ തീയതിയും വിവരങ്ങളും ജില്ല ഭരണകൂടം ആരാഞ്ഞിട്ടുണ്ട്​. ജില്ല ഭരണകൂടവും ദേവസ്വം ബോർഡും ആറന്മുള എം.എൽ.എയുടെ സാന്നിധ്യത്തിൽ നടപടികൾ ചർച്ച ചെയ്യാനിരിക്കെയാണ് വള്ളസദ്യകൾ ഉപേക്ഷിച്ചതായി വാർത്ത വന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡി​ൻെറ സഹായ സഹകരണങ്ങളോടെയാണ് വള്ളസദ്യ വഴിപാടുകൾ നടത്തുന്നത്. പള്ളിയോടങ്ങൾക്കായി നടത്തുന്ന വഴിപാടാണ് വള്ളസദ്യ. തിരുവിതാംകൂർ ദേവസ്വം ബോർഡി​ൻെറ വഴിപാട് പട്ടികയിൽ വള്ളസദ്യ ഇല്ല. വള്ളസദ്യയെന്ന പേരിൽ ദേവസ്വം ബോർഡിന് ശീട്ടെഴുതാനാവില്ല. 52 പള്ളിയോടങ്ങളുടെ ഉടമസ്ഥരായി 52 പള്ളിയോടക്കരകളും കരകൾക്ക് നേതൃത്വം നൽകുന്നത് പള്ളിയോട സേവാസംഘവുമാണ്. ഈ സാഹചര്യത്തിൽ ഏകപക്ഷീയ തീരുമാനം സാധ്യമല്ല. മുൻ കാലങ്ങളിൽ അതത് പള്ളിയോട ഗ്രാമങ്ങളിലാണ് വള്ളസദ്യ നടന്നിരുന്നത്. കാലക്രമത്തിൽ സൗകര്യപ്രദമായ ഊട്ടുപുരയും മറ്റും ഉപയോഗപ്പെടുത്തുക മാത്രമാണ്​ ചെയ്​തിട്ടുള്ളതെന്നും അവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story