Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരോഗപ്രതിരോധ ശേഷി...

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിൽ പ്രതീക്ഷ പകർന്ന്​ ഹോമിയോ മരുന്ന്​

text_fields
bookmark_border
പത്തനംതിട്ട: രോഗപ്രതിരോധ ശേഷി കൂട്ടുന്നതിൽ പ്രതീക്ഷ പകർന്ന്​ ഹോമിയോ പ്രതിരോധമരുന്ന്​. ഹോമിയോവകുപ്പിനെ അഭിനന്ദിക്കുന്ന പന്തളം നഗരസഭയുടെ കത്ത്​ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള തങ്ങളുടെ മരുന്ന്​ കഴിച്ചാൽ കോവിഡ്​ വരാനുള്ള സാധ്യത വളരെ കുറയുമെന്നും അഥവാ വന്നാൽ തന്നെ രോഗം കലശലാവില്ലെന്നുമാണ്​ ഹോമിയോപ്പതി വകുപ്പി​ൻെറ നിരീക്ഷണം. പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള ഹോമിയോ ​മരുന്ന്​ കഴിച്ച പന്തളം നഗരസഭയിലെ 107 പേർ കോവിഡ്​ രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടുവെങ്കിലും എല്ലാവരുടെയും സ്രവ പരിശോധനാഫലം നെഗറ്റിവ്​ ആയിരുന്നു. ഇവരുൾപ്പെടുന്ന പന്തളത്തെ 31, 32 വാർഡുകൾ 12ന്​ ക​െണ്ടയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രണ്ടു വാർഡുകളിലുംപെട്ട 2000ത്തോളം പേർക്ക്​​ ഹോമിയോവകുപ്പ്​ പ്രതിരോധ മരുന്ന്​ വിതരണം ചെയ്​തു. 18ന്​ നടന്ന സ്രവപരിശോധനയിലാണ്​ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട 107പേരുടെയും ഫലം നെഗറ്റിവാണെന്ന്​ കണ്ടെത്തിയത്​. അതോടെ സമ്പർക്ക രോഗവ്യാപനം നിയന്ത്രിക്കാനായി. മരുന്ന് ​കഴിച്ച 2000ത്തോളം പേരിൽ ഒരാൾക്കുപോലും രോഗ ലക്ഷണങ്ങളില്ല. ഇത്​ നഗരസഭയെ സംബന്ധിച്ച്​ ആശ്വാസകരമായെന്നറിയിച്ചും സമയോചിതമായി പ്രതിരോധശേഷി കൂട്ടുന്ന മരുന്നു വിതരണം ചെയ്​ത ഹോമിയോപ്പതി വകുപ്പിനെ അഭിനന്ദിച്ചും പന്തളം നഗരസഭ ചെയർപേഴ്​സൻ ഹോമിയോപ്പതി ഡി.എം.ഒക്ക്​ നൽകിയ കത്താണ്​​ സമൂഹമാധ്യമങ്ങളിൽ ​ൈവറലായത്​. ആഴ്​സനിക്​ ആൽബ്​ 30 മരുന്നാണ്​ ഹോമിയോപ്പതി വകുപ്പ്​ പ്രതിരോധശേഷി കൂട്ടുന്നതിനായി നൽകുന്നത്​. ഇതുകഴിച്ചാൽ പ്രതിരോധശേഷി കൂട്ടുന്ന രക്​തത്തിലെ ഘടകങ്ങളായ സി.ഡി3, സി.ഡി4, സി.ഡി8, അബ്​സല്യൂട്ട്​ ലിംഫോ ​ൈസറ്റ്​ എന്നിവ മെച്ച​െപ്പട്ട നിലയിലേക്ക്​ എത്തുന്നതായി പത്തനംതിട്ടയിൽ നടത്തിയ പഠനത്തിൽ തെളിയിക്ക​െപ്പട്ടിട്ടുണ്ട്​. പഠനം വിപുലമായും വിശദമായും നടത്തേണ്ടതുണ്ടെന്നും അതിനുള്ള സാമ്പത്തികം ഹോമിയോവകുപ്പിനി​െല്ലന്നും ഹോമിയോപ്പതി പത്തനംതിട്ട ഡി.എം.ഒയും ചലച്ചിത്ര സംവിധായകനുമായ ഡോ. ബിജു മാധ്യമത്തോട്​ പറഞ്ഞു. മരുന്ന്​ വിതരണം ചെയ്യാൻ പോലും ഫണ്ടില്ലാതെ വലയുകയാണ്​ ഹോമിയോപ്പതി വകു​െപ്പന്ന്​ ഡയറക്​ടർ ഡോ. എം.എൻ. വിജയാംബികയും മാധ്യമത്തോട്​ പറഞ്ഞിരുന്നു. വ്യാപകമായി മരുന്ന്​ വിതരണത്തിന്​ കഴിയാത്ത അവസ്​ഥയാണ്​. ക​െണ്ടയ്​ൻമൻെറ്​ സോണുകളിൽ മരുന്ന്​ വിതരണം ചെയ്​തുവരുന്നുണ്ടെന്നും വിജയാംബിക പറഞ്ഞു. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story