Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിലെ ഹാരിസൺസ്​...

ജില്ലയിലെ ഹാരിസൺസ്​ ഭൂമി: സർക്കാർ ഉടമസ്ഥത അവകാശപ്പെട്ട്​ പത്തനംതിട്ട കോടതിയിൽ ഹരജി നൽകി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിൽ ഹാരിസൺസ്​ മലയാളം കമ്പനി ​ൈകവശംെവച്ചിരിക്കുന്ന ഭൂമി സർക്കാർ വകയാണെന്നുകാട്ടി കലക്​ടർ പി.ബി. നൂഹ്​ പത്തനംതിട്ട സബ്​കോടതിയിൽ ഹരജി നൽകി. സംസ്ഥാന സർക്കാർ നിർദേശ പ്രകാരമാണ്​ കലക്​ടറുടെ നടപടി. റാന്നി പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം, വില്ലേജുകളിൽ ഹാരിസൺ മലയാളം കമ്പനി കൈവശംെവച്ചിരിക്കുന്ന 9250 ഏക്കർ സംസ്ഥാന സർക്കാറിന് സ്ഥാപിച്ചു കിട്ടുന്നതിനും ഭൂമി കൈവശപ്പെടുത്തി എടുക്കുന്നതിനുമാണ്​ കലക്ടർ ഹരജി നൽകിയത്​. ജില്ല ഗവ. പ്ലീഡർ അഡ്വ. എ.സി. ഈപ്പൻ മുഖാന്തരമാണ് കേസ് നൽകിയത്. സർക്കാർ നിയോഗിച്ച റവന്യൂ സ്​പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ജില്ലയിൽ ഹാരിസൺസി​ൻെറ ൈ​െകവശമുള്ള ഭൂമി മുഴുവൻ ഏ​െറ്റടുത്ത് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹാരിസൺ മലയാളം കമ്പനി ​ൈഹകോടതിയിൽ ഹരജി നൽകിയിരുന്നു. ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ ​ സിവിൽ കോടതിയിൽ ഹരജി നൽകുകയും വിചാരണയിലൂടെ ഉടമസ്ഥത തീരുമാനിക്കുകയും വേണമെന്നാണ്​ കോടതി ഉത്തരവിട്ടത്​. ഇതി​ൻെറ അടിസ്ഥാനത്തിലാണ്​ ഭൂമിയുടെ അവകാശത്തിനായി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്​തത്​. ഹാരിസൺ മലയാളം കമ്പനി ബിലീവേഴ്സ് ചർച്ചിന് വിറ്റതും ഇപ്പോൾ വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നതുമായ ചെറുവള്ളി എസ്​റ്റേറ്റി​ൻെറ ഉടമസ്ഥാവകാശത്തിനായി പാലാ സബ് കോടതിയിൽ കോട്ടയം കലക്​ടർ കേസ് ഫയൽ ചെയ്തിരുന്നു. അതേ വകുപ്പുകൾ പ്രകാരമാണ്​ പത്തനംതിട്ട ജില്ലയിലെ ഭൂമിയുടെ അവകാശം സ്ഥാപിച്ചുകിട്ടാനും ​േകസ് ഫയൽ ചെയ്തത്. 1947ന്​ മുമ്പ്​ ബ്രിട്ടീഷ്​ കമ്പനികൾ ​ൈകവശം ​െവച്ചിരുന്നതും കേന്ദ്രസർക്കാറോ, സംസ്ഥാന സർക്കാറോ രേഖാമൂലം ഇന്ത്യൻ കമ്പനികൾക്ക്​ ​ൈകമാറിയിട്ടില്ലാത്തതുമായ മുഴുവൻ ഭൂമിയും ഏ​െറ്റടുക്കണമെന്നുകാട്ടി രാജമാണിക്യം കമീഷൻ സർക്കാറിന്​ റിപ്പോർട്ട്​ നൽകിയിരുന്നു. അതെ തുടർന്നാണ്​ അത്തരം ഭൂമികൾ ഏ​െറ്റടുക്കാൻ ​രാജമാണിക്യത്തെ തന്നെ കഴിഞ്ഞ യു.ഡി.എഫ്​ സർക്കാർ നിയോഗിച്ചത്​. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയിൽ പഴയ ബ്രിട്ടീഷ്​ കമ്പനികളുടെ ​ൈകവശമുണ്ടായിരുന്ന ലക്ഷത്തിലേറെ ഏക്കർ ഭൂമിയാണ്​ വ്യാജരേഖകൾ ചമച്ച്​ നിരവധി കമ്പനികൾ ​ൈകയേറിെവച്ചിരിക്കുന്നത്​. ജില്ലയിൽ ഇത്തരത്തിൽ ഭൂമി ​ൈകവശം ​െവച്ചിട്ടുള്ള മറ്റു കമ്പനികൾക്കെതിരെയും കേസ്​ ഫയൽ ചെയ്യാനാണ്​ റവന്യൂ വകുപ്പി​ൻെറ നീക്കം. ജില്ലയിൽ അനധികൃതമായി സർക്കാർ ഭൂമി കൈവശപ്പെടുത്തിയിട്ടുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിച്ച് വീണ്ടെടുക്കുന്നതിന് റവന്യൂ സബ്ഡിവിഷൻ അടിസ്ഥാനത്തിൽ സമിതി രൂപവത്​കരിച്ചു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശം ഇരിക്കുന്ന അരുവാപ്പുലം വില്ലേജിലെ സർവേ നമ്പർ 545/1ൽപ്പെട്ട 132 ഏക്കർ ഭൂമിയിൽ കുറെ ഭാഗത്തിന് അവകാശം ഉന്നയിച്ച് മറ്റ് ആറുപേർ പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ കേസ് കോന്നി ലാൻഡ് ട്രൈബ്യൂണലിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അത്​ ഇപ്പോൾ ലാൻഡ് ട്രൈബ്യൂണലി​ൻെറ പരിഗണനയിലാണ്. ഈ 32 ഏക്കർ സർക്കാർ ഭൂമിയാണെന്നുകാട്ടി സംസ്ഥാന സർക്കാറും കക്ഷിചേർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story