Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറബർ ആക്ട് ഭേദഗതി...

റബർ ആക്ട് ഭേദഗതി നീക്കം പിൻവലിക്കണം

text_fields
bookmark_border
കൊടുമൺ: റബർ ആക്ട് ഭേദഗതി നീക്കം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന്​ പ്ലാ​േൻറഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി). റബർ ബോർഡി​ൻെറ പ്രവർത്തനത്തെ ഇല്ലാതാക്കുന്നതാണ് ഭേദഗതി. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന റബർ ബോർഡി​ൻെറ അധികാരങ്ങൾ ഓരോന്നായി എടുത്തുമാറ്റി കേവലം ഉപദേശക സമിതിയാക്കി മാറ്റി. ഇതുമൂലം നിലവിൽ ലഭിച്ചുകൊണ്ടിരുന്ന കർഷക സബ്സിഡി ഇല്ലാതായി. റബർ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ധനസഹായവും ഭവന പദ്ധതികളും വിസ്മൃതിയിലായി. റബർ ഉ​ൽപന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന 12 ലക്ഷത്തിലധികം ചെറുകിട നാമമാത്ര കർഷകരും പ്ലാ​േൻറഷൻ കോർപറേഷൻ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ എ​സ്​റ്റേറ്റുകളുമുണ്ട്. പല സ്ഥാപനങ്ങളും ജോലി എടുക്കുന്നവർക്ക് പൂർണമായ വേതനംപോലും നൽകാത്ത അവസ്ഥയാണ്. നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾപോലും ലഭിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്ലാ​േൻറഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡൻറ് കൊടുമൺ ജി. ഗോപിനാഥൻ നായരും ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാറും ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story