Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹോദരങ്ങളുടെ ദാരുണ...

സഹോദരങ്ങളുടെ ദാരുണ അന്ത്യത്തിന് മാലിന്യവും വെള്ളക്കെട്ടും വിനയായി

text_fields
bookmark_border
കുട്ടനാട്: എടത്വായില്‍ വാഹനാപകടത്തില്‍ മരിച്ച . തലവടി നടുവിലേമുറി തണ്ണൂവേലില്‍ സുനിലി​ൻെറയും അര്‍ച്ചനയുടെയും മക്കളായ മിഥുന്‍ എം. പണിക്കരുടെയും (22), നിമല്‍ എം. പണിക്കരുടെയും (15) മരണത്തിനാണ് അറവ് മാലിന്യവും വെള്ളക്കെട്ടും വിനയായത്. അറവ് മാലിന്യങ്ങള്‍ നിത്യേന തള്ളുന്ന വെള്ളക്കെട്ടില്‍ കാര്‍ താഴ്ന്നതാണ് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കൈതമുക്ക് ജങ്ഷനിലാണ് അപകടം നടന്നത്. അമ്പലപ്പുഴയിലുള്ള ബന്ധുവീട്ടില്‍നിന്ന് തലവടിയിലേക്ക് സഞ്ചരിച്ചിരുന്ന ഇവരുടെ കാര്‍ കൈതമുക്ക് ജങ്​ഷന് സമീപം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി കാറില്‍നിന്ന് ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതല്‍ നാട്ടുകാരെത്തി കാര്‍ കയറുകൊണ്ട് കെട്ടി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടിയതിനാല്‍ ഈ ശ്രമവും പരാജയപ്പെട്ടു. അറവ് മാലിന്യങ്ങള്‍ തള്ളുന്ന വെള്ളക്കെട്ടിലെ ചെളിയില്‍ പൂണ്ടുപോയതാണ് സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വിനയായത്. എടത്വ പൊലീസും തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് എക്​സ്​കവേറ്റർ ഉപയോഗിച്ച് കര​ക്കെത്തിച്ച കാറി​ൻെറ മുകള്‍ ഭാഗം വെട്ടിപ്പൊളിച്ചണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. റോഡിലും അപകടം നടന്ന സ്ഥലത്തും ചാക്കുകണക്കിന് കോഴി വേസ്​റ്റ്​ കിടന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടതായി നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. റോഡില്‍ നിരന്ന മാലിന്യം കഴുകിക്കളഞ്ഞും കാറിടിച്ച മരത്തി​ൻെറ കമ്പുകള്‍ വെട്ടിമാറ്റിയുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സി.ഐ എസ്. ദ്വിജേഷ്, എസ്.ഐ സിസില്‍ ക്രിസ്ത്യന്‍ രാജ്, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ വി.എ. സാബു എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രങ്ങൾ AP56, 57, 58-ACCIDENT തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ മരിയാപുരം കൈതമുക്ക് ജങ്ഷന് സമീപം ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പുറത്തെടുക്കാൻ നാട്ടുകാരുടെയും പൊലീസി​ൻെറയും ശ്രമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story