Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ ആശുപത്രിയുടെ ഗേറ്റ്​ പൂട്ടി

text_fields
bookmark_border
അമ്പലപ്പുഴ: മെഡിക്കൽ കോളജ്​ ആശുപത്രിയുടെ വടക്കുഭാഗത്തെ ഗേറ്റ് പൂട്ടി. ഞായറാഴ്ച ഉച്ചയോടെയാണ് പൊലീസെത്തി ഈ ഭാഗത്തെ ഗേറ്റ് അടപ്പിച്ചത്. ആശുപത്രിയുടെ പരിസര​െത്ത മൂന്ന് വാർഡ്​ കോവിഡ് സമൂഹവ്യാപന ആശങ്കയെത്തുടർന്ന് കണ്ടെയ്ൻമൻെറ്​ സോണാക്കി മാറ്റിയിരുന്നു. എങ്കിലും ഈ ഭാഗത്തെ ഗേറ്റ് അടക്കാതിരുന്നതുമൂലം രോഗികളും കൂട്ടിരിപ്പുകാരുമടക്കം നിരവധി പേരാണ് ആശുപത്രിയുടെ എതിർവശത്തെ കണ്ടെയ്​ൻമൻെറ്​ സോൺ പ്രദേശത്തെ സ്ഥാപനങ്ങളിലേക്ക് കൂട്ടമായെത്തുന്നത്. ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക കണക്കിലെടുത്താണ് ഉച്ചയോടെ പൊലീസെത്തി ഗേറ്റ് അടച്ചത്. കാപ്പിത്തോട്​ പൊട്ടിയൊലിച്ചു; വീടുകളിൽ മലിനജലം നിറഞ്ഞു അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട് പൊട്ടിയൊലിച്ച്​ പ്രദേശത്തെ മലിനജലം വീടുകളിൽ. പുറത്തിറങ്ങാൻ കഴിയാതെ വീട്ടുകാർ. നീർക്കുന്നം കളപ്പുരക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് നിരവധി വീടുകളിലാണ് ഞായറാഴ്ച വൈകീട്ടോടെ വെള്ളം ഒഴുകിയെത്തിയത്. മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്നുള്ള മലിനജലം കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ആശുപത്രിയുടെ തൊട്ടടു​െത്ത വീടുകളിലാണ് ഈ മലിനജലം ഉൾപ്പെടെ കെട്ടിക്കിടക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം അതിരൂക്ഷ ദുർഗന്ധമാണ് പ്രദേശത്ത്. ഇതേതുടർന്ന് വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധിക്കും കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കാറ്റിൽ രണ്ട്​ വീട്​ തകർന്നു; ഒരുലക്ഷം നഷ്​ടം മണ്ണഞ്ചേരി: ശക്തമായ കാറ്റിൽ പഞ്ചായത്തിലെ രണ്ട്​ വീട്​ തകർന്നു. ആളപായമില്ല. ശനിയാഴ്ച സന്ധ്യയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വീടുകൾ തകർന്നത്. പഞ്ചായത്ത് ഒമ്പതാം വാർഡിൽ വിഷാലുപറമ്പിൽ സരസപ്പ​ൻെറയും 21ാം വാർഡിൽ നികർത്തിൽ ഷിഹാബി​ൻെറയും വീടുകളാണ് ഭാഗികമായി തകർന്നത്. സരസപ്പ​ൻെറ വീട്ടിൽ അപകട സമയത്ത് വീട്ടുകാർ വരാന്തയിലായതിനാൽ ദുരന്തമൊഴിവായി. ഇരുവീടുകൾക്കുമായി ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടായി. AP59-NATURAL CALAMITY മരം വീണ് തകർന്ന വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story