Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുറമറ്റം പഞ്ചായത്തിൽ...

പുറമറ്റം പഞ്ചായത്തിൽ അവിശ്വാസം പാസായി

text_fields
bookmark_border
വൈസ് പ്രസിഡൻറ് വിനീത്​ കുമാർ പുറത്ത്​ മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് വിനീത് കുമാറിനെതിരെ എൽ.ഡി.എഫും കോൺഗ്രസിലെ മൂന്ന്​ അംഗങ്ങളും ചേർന്ന്​ അവതരിപ്പിച്ച അവിശ്വാസം എട്ട് വോട്ടുകൾക്ക് പാസായി. എൽ.ഡി.എഫിലെ നാല് അംഗങ്ങളും കോൺഗ്രസിൽനിന്ന്​ കഴിഞ്ഞ ദിവസം രാജി​െവച്ച മൂന്ന് അംഗങ്ങളും നിലവിൽ കോൺഗ്രസിൽത​െന്ന തുടരുന്ന ഒരംഗവും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവിശ്വാസ പ്രമേയ വോ​ട്ടെടുപ്പിൽ കോയിപ്രം ബി.ഡി.ഒ വേണുഗോപാൽ മുഖ്യവരണാധികാരിയായിരുന്നു. കോൺഗ്രസിൽനിന്ന്​ നേരത്തേ രാജിവെച്ച മുൻ പഞ്ചായത്ത് പ്രസിഡൻറ് റെനി സനലും കോൺഗ്രസിലെ മറ്റ് നാല് അംഗങ്ങളും വിട്ടുനിന്നു.13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് അംഗങ്ങൾ നേരത്തേ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. അന്ന് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട ഒരംഗത്തെ അയോഗ്യനാക്കി തെര​െഞ്ഞടുപ്പ്​ കമീഷ​ൻെറ വിധിവന്നിരുന്നു. തെരഞ്ഞെടുപ്പിൽ കണക്ക്​ സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ്​ കമീഷൻ അയോഗ്യനാക്കിയത്​. അവിശ്വാസപ്രമേയ ചർച്ചക്ക് രണ്ടുദിവസം മുമ്പായിരുന്നു തെര​െഞ്ഞടുപ്പ്​ കമീഷ​ൻെറ വിധി​. ഇതുമൂലം പ്രമേയാവതരണം മാറ്റിവെച്ചു. തുടർന്നാണ് എൽ.ഡി.എഫിലെ നാല് അംഗങ്ങളും കോൺഗ്രസിലെ മൂന്ന് അംഗങ്ങളും ചേർന്ന് വീണ്ടും അവിശ്വാസത്തിന് നോട്ടീസ്​ നൽകിയത്. കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പുകളിയും പടലപ്പിണക്കവും പഞ്ചായത്ത് ഭരണം നഷ്​ടമാകാൻ വഴിതെളിയിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ മുതിർന്ന നേതാക്കളുടെ ഇടപെടലാണ് അംഗങ്ങൾക്കിടയിൽ സ്വരച്ചേർച്ചയില്ലായ്മക്ക് വഴിതെളിയിച്ചത്.
Show Full Article
TAGS:
Next Story