Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ശ്രീ പത്മനാഭസ്വാമി...

'ശ്രീ പത്മനാഭസ്വാമി ക്ഷേത്ര വിധി സർക്കാറിനേറ്റ തിരിച്ചടി'

text_fields
bookmark_border
അടൂർ: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീംകോടതി വിധി കേരളത്തിലെ ക്ഷേത്രങ്ങൾ കൈയടക്കി തകർക്കാനുള്ള സർക്കാർ നടപടിക്കേറ്റ തിരിച്ചടിയാണെന്ന്​ മുന്നാക്ക സമുദായ ഐക്യമുന്നണി ജനറൽ സെക്രട്ടറി സോമനാഥ വാര്യർ പറഞ്ഞു. മതേതരത്വത്തി​ൻെറ പേരിൽ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കാനുള്ള നീക്കമായിരുന്നു സർക്കാറി​േൻറത്​. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പഴയതുപോലെ നിലനിൽക്കുമെന്നും വിധി ഓർമിപ്പിക്കുന്നു. ക്ഷേത്രഭരണത്തിൽ രാഷ്​ട്രീയ അതിപ്രസരം വർധിച്ചതോടെ ക്ഷേത്രങ്ങളുടെ നിലനിൽപുതന്നെ ഭീഷണിയിലായി. സുപ്രീംകോടതി വിധിയെ നിറഞ്ഞ മനസ്സോടെ മുന്നാക്കസമുദായ ഐക്യമുന്നണി സ്വാഗതം ചെയ്യു​െന്നന്നും നാരായണ പൊതുവാൾ, സുബ്രഹ്മണ്യൻ നമ്പൂതിരി, അരവിന്ദാക്ഷ കുറുപ്പ്, സൂരേഷ് ബാബു, പുരുഷോത്തമൻ എ​മ്പ്രാന്തിരി എന്നിവർ സംയുക്ത പ്രസ്​താവനയിൽ പറഞ്ഞു. ................. വാഹനങ്ങളിൽ ഡ്രൈവർ കാബിൻ വേർതിരിക്കണം അടൂർ: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി ട്രാൻസ്പോർട്ട് ​കമീഷണറുടെ നിർദേശപ്രകാരം പൊതു ഗതാഗത വാഹനങ്ങളുമായ സ്​റ്റേജ് കാര്യേജ് ബസുകൾ, കോൺട്രാക്റ്റ് കാര്യേജ്​ വാഹനങ്ങൾ, മോട്ടോർ കാബുകൾ, ഓട്ടോകൾ എന്നിവയുടെ ഡ്രൈവർ കാബിൻ അക്രിലിക് പാർട്ടീഷൻ നടത്തി മാത്രമേ സർവിസ് നടത്താൻ അനുവദിക്കൂ. നിലവിൽ കാബിൻ പാർട്ടീഷൻ നടത്തിയിട്ടില്ലാത്ത വാഹനങ്ങൾ 15ന് മുമ്പ്​ പൂർത്തീകരിക്കണമെന്നും ഇല്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്​നസ് സർട്ടിഫിക്കറ്റ് അനുവദിക്കുകയി​െല്ലന്നും മാനദണ്ഡങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന വാഹനങ്ങൾക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും​ അടൂർ ജോ. ആർ.ടി.ഒ എൻ.സി. അജിത് കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story