Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർവേ പൂർത്തിയാക്കി

സർവേ പൂർത്തിയാക്കി

text_fields
bookmark_border
പന്തളം: കോവിഡ്​ സമ്പർക്ക ഭീഷണി നിലനിൽക്കുന്ന പന്തളം നഗരസഭയിലെ ചേരിക്കൽ കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിൽ ആരോഗ്യ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ . 30 വളൻറിയർ, ആരോഗ്യപ്രവർത്തർ എന്നിവർ ആരോഗ്യ സർവേയിൽ പങ്കെടുത്തു. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് 320 വീടുകളിൽ സന്ദർശനം നടത്തി. രോഗലക്ഷണങ്ങളുള്ള 28പേരുടെ ലിസ്​റ്റ് തയാറാക്കി. ഉറവിടം കണ്ടെത്താനാവാതെ രോഗം സ്ഥിരീകരിച്ച ആർ.ടി ഓഫിസ് ജീവനക്കാര​ൻെറ, പ്രൈമറി, സെക്കൻഡറി സമ്പർക്കത്തിൽ ഉൾപ്പെട്ട 65പേരെ കണ്ടെത്തി. പ്രധാന റോഡുകളിൽനിന്ന്​ രണ്ടു ഡിവിഷനുകളിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചു. വ്യാപാര സ്ഥാപനങ്ങൾ പകൽ രണ്ടുമണിവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നു. നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി, മെഡിക്കൽ ഓഫിസർ ഡോ. കുക്കു പി.രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ എബ്രഹാം സക്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യസർവേ നടന്നത്. ചിത്രം: ptl__TK sathi survey സമ്പർക്ക ഭീഷണി നിലനിൽക്കുന്ന പന്തളം നഗരസഭയിലെ ചേരിക്കൽ കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിൽ നഗരസഭ ചെയർപേഴ്സൻ ടി.കെ. സതിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സർവേ നടത്തുന്നു പൊതുജനങ്ങൾക്ക് കൈകഴുകാൻ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ എലി പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത് ഓഫിസിന്​ മുന്നിൽ പൊതുജനങ്ങൾക്ക് കൈകഴുകാൻ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ എലി. ഓഫിസിൽ ആവശ്യത്തിനായി വന്ന ഒരാൾ കൈകഴുകാൻ നോക്കിയപ്പോഴാണ് വെള്ളത്തിൽ രണ്ട് എലികൾ കിടക്കുന്നതുകണ്ടത്. പഞ്ചായത്തി​ൻെറ മുന്നിൽ ധർണ സമരം നടത്തിയ കോൺഗ്രസുകാരുടെയും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ ഇത് പെട്ടു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ ബഷീർ ആരോഗ്യവകുപ്പ് അധികാരികളെയും, ചിറ്റാർ പൊലീസിലും പരാതിനൽകി. ആരോഗ്യരംഗത്തെ ചിറ്റാർ പഞ്ചായത്തി​ൻെറ അനാസ്ഥയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ptl__Rat_bucket_chittar
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story