Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലാസ്​റ്റിക് സംഭരണ...

പ്ലാസ്​റ്റിക് സംഭരണ കേന്ദ്രം മാറ്റി സ്ഥാപിക്കണം

text_fields
bookmark_border
ചിറ്റാർ: പഞ്ചായത്തി​ൻെറ പ്ലാസ്​റ്റിക് മാലിന്യശേഖരണ പ്ലാൻറ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച്​ നിർമാണം തടയുന്നതി​ൻെറ ഭാഗമായി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നിർമാണസ്ഥലത്ത്​ കൊടികുത്തി. ചിറ്റാർ വില്ലേജ് ഓഫിസിനും ശബരിമല ഇടത്താവളത്തിനും ഹോമിയോ ആയുർവേദ ആശുപത്രിയുടെയും സമീപത്താണ് പ്ലാസ്​റ്റിക് സംഭരണ കേന്ദ്രം പണിയുന്നത്. പണി കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്​റ്റിക്​ ഇവിടെ എത്തിച്ച ശേഷം വേർതിരിച്ച് പ്ലാൻറിലേക്കു കൊണ്ടുപോകുന്നതാണ് പദ്ധതി. മുമ്പ് പഞ്ചായത്ത്​ ഓഫിസിനു​ സമീപത്ത് ചിറ്റാർ-സീതത്തോട് റോഡിനോടു ചേർന്നാണ് കെട്ടിടം നിർമിച്ചത്. എന്നാൽ, നിർമാണം പൂർത്തിയായി വരുന്ന ഘട്ടത്തിൽ കഴിഞ്ഞ മഴക്കാലത്ത് കെട്ടിടത്തി​ൻെറ അടിത്തറയിൽ വിള്ളൽ ഉണ്ടായതുമൂലം ബലക്ഷയം ഉണ്ടായി .പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം കരാറുകാരൻ കെട്ടിടം ഉടൻ പൊളിച്ചുമാറ്റി. ഇതിനുശേഷമാണ് ഇപ്പോൾ പുതിയ കെട്ടിട നിർമാണം വില്ലേജ് ഓഫിസിനു മുൻവശത്തായി നടക്കുന്നത്. നിർമാണ സ്ഥലത്ത് കൊടിനാട്ടിയതിനുശേഷം പഞ്ചായത്ത്​ ഓഫിസിനു​ മുന്നിൽ സമരം നടത്തി. യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റോയിച്ചൻ എഴിക്കത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബഷീർ വെള്ളത്തറ, എ. ബഷീർ, സജി കുളത്തുങ്കൽ, തമ്പാൻ എന്നിവർ സംസാരിച്ചു. ptl__congress kodi naatti കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൊടിനാട്ടിയിരിക്കുന്നു ptl__Chittar dharna ചിറ്റാർ പഞ്ചായത്ത്​ ഓഫിസിനു​ മുന്നിൽ കോൺഗ്രസ്​ നേതൃത്വത്തിൽ നടന്ന ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story