Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPE LEAD മണ്ണുത്തി...

PE LEAD മണ്ണുത്തി ദേശീയപാത ഡിസംബറിൽ പൂർത്തിയാകും

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ ദേശീയപാതകളുടെ പ്രവൃത്തികൾ മാർച്ചിനുമുമ്പ് പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ജില്ലയിലെ ദേശീയപാതകളുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപെടുത്തി പാലക്കാട്​ എം.പി വി.കെ. ശ്രീകണ്ഠൻ നൽകിയ കത്തിന്​ മറുപടിയായാണ്​ കേന്ദ്ര​ മന്ത്രിയുടെ ഉറപ്പ്​. മുടങ്ങിക്കിടന്ന വടക്കുഞ്ചേരി മണ്ണുത്തി ദേശീയപാതയുടെ പണികൾ ഡിസംബറിൽ പൂർത്തിയാകും. കൊച്ചി സേലം ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ പണി പൂർത്തിയാവാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുതിരാനിൽ നിർമിച്ച തുരങ്കത്തി​ൻെറ നിർമാണവും പൂർണമായിട്ടില്ല. താണാവ് നാട്ടുകൽ ദേശീയപാത 966​ൻെറ പണികൾ 2021 ഫെബ്രുവരി‍യിൽ പൂർത്തിയാക്കും. ഇവിടെ 47 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയാക്കിട്ടുണ്ട്. പാത പൊട്ടിപ്പൊളിഞ്ഞതോടെ പാലക്കാട്-കോഴിക്കോട് റോഡിൽ രുക്ഷമായ ഗതാഗതക്കുരുക്ക്​ പതിവാണ്​. ഇരുദേശീയപാതകളെയും ബന്ധപ്പെടുത്തി താണാവ് മുതൽ ചന്ദ്രനഗർ വരെ ബൈപാസ് റോഡും ഇതോടൊപ്പം പരിഗണനയിലുണ്ട്​. ഭാരത്​മാല പരിയോജന പദ്ധതിയിലാണ് ഇത്​ നടപ്പാക്കുക. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക്​ പുതിയ ദേശീയപാത നിർമിക്കുന്നതി​ൻെറ സാധ്യത സർക്കാർ പരിഗണിച്ചുവരുകയാണെന്നും നിതിൻ ഗഡ്​കരി മറുപടിയിൽ വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story