Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightP3+TCR...

P3+TCR മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത: പ്രധാനമന്ത്രിയുടെ ഓഫിസ്​ ഇടപെട്ടിട്ടും അതോറിറ്റിക്ക്​ കുലുക്കമില്ല

text_fields
bookmark_border
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത പ്രധാനമന്ത്രിയുടെ ഓഫിസ്​ ഇടപെട്ടിട്ടും അതോറിറ്റിക്ക്​ കുലുക്കമില്ല തൃശൂർ: പ്രധാനമന്ത്രിയുടെ ഓഫിസ്​ ഇടപെട്ടിട്ടും മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണ കാര്യത്തിൽ ദേശീയപാത അതോറിറ്റിക്ക്​ കുലുക്കമില്ല. പാത നിർമാണം 11 വർഷമായിട്ടും പൂർത്തിയാകാത്തതും ഇപ്പോൾ നിലച്ചതും ചൂണ്ടിക്കാട്ടി കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്​ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക്​ അയച്ച പരാതി ദേശീയപാത അതോറിറ്റിയുടെ കേരള റീജണൽ ഓഫിസർ ബി.എൽ. മീണക്ക്​ ​കൈമാറുകയും അടിയന്തര തീരുമാനമെടുത്ത്​ പരാതിക്കാരനെ അറിയിക്കണമെന്ന്​ നിർദേശിക്കുകയും ചെയ്​തെങ്കിലും​ ഫലമുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്​ പ്രസ്​തുത പരാതി ആഗസ്​റ്റ്​ 19ന്​ റീജനൽ ഓഫിസിൽ എത്തിയിരുന്നു. അവി​ടെനിന്ന്​ പാലക്കാട്​ ഡിവിഷ​ൻെറ ചുമതല വഹിക്കുന്ന കോഴിക്കോട്​ പ്രോജക്​ട്​ എൻജിനിയർ നിർമൽ സാഥേയോട്​ പരാതിയിൽ വിശദീകരണം തേടി. പ്രോജക്​ട്​ എൻജിനിയർ സെപ്​റ്റംബർ നാലിന്​ റീജണൽ ഓഫിസർക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചെങ്കിലും ഇതുവരെ പരാതിക്കാരന്​ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഷാജി കോടങ്കണ്ടത്ത്​ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക്​ പരാതി അയച്ചിരിക്കുകയാണ്​. അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും അനാസ്ഥ വിവരിച്ചാണ്​ പരാതി. ഇതിന്​ പുറമെ, ദേശീയപാത നിർമാണത്തി​ൻെറ അനാസ്ഥ ചൂണ്ടിക്കാട്ടി കേരള ​​ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക്​ 15 ദിവസത്തിനകം മറുപടി ബോധിപ്പിക്കണമെന്ന്​ ജസ്​റ്റിസ്​ പി.വി. ആശ അതോറിറ്റിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story